പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > വിന്‍ഡീസ് ബോര്‍ഡ് വിട്ടുവീഴ്ചയ്ക്കില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിന്‍ഡീസ് ബോര്‍ഡ് വിട്ടുവീഴ്ചയ്ക്കില്ല
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ സംഘടനയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. താരങ്ങള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ച നടത്താനാവില്ലെന്ന് ബോര്‍ഡ് അറിയിച്ചു. ഇരു വിഭാഗവും ഇന്ന് ചര്‍ച്ച നടത്തിയെങ്കിലും 23 മിനുട്ട് മാത്രമാണ് കുടിക്കാഴ്ച നീണ്ടുനിന്നത്.

കരാര്‍ പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വിന്‍ഡീസ് താരങ്ങള്‍ ബംഗ്ലാദേശില്‍ വ്യാഴാഴ്ച ആരംഭിച്ച ടെസ്റ്റ് പരമ്പര ബഹിഷകരിക്കാന്‍ തീരുമാനിച്ചിരുന്നു. വെസ്റ്റിന്‍ഡീസ് കളിക്കാ‍ര്‍ കഴിഞ്ഞ നാലു പരമ്പരകളിലും കളിച്ചത് ബോര്‍ഡുമായി ഒരു കരാറുമില്ലാതെയാണ്. കരാറൊന്നുമില്ലാതെ അടുത്ത പരമ്പരയും കളിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്ലേയേഴ്സ് അസോസിയേഷന്‍ പരമ്പര ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ബോര്‍ഡ് രണ്ടാം നിര ടീമിനെ പ്രഖ്യാപിച്ച് മത്സരം തുടങ്ങി. 36 കാരനായ ഫ്ലോയിഡ് റൈഫര്‍ ആണ് 15 അംഗ ടീമിന്‍റെ നായകന്‍. 10 വര്‍ഷം മുന്‍പാണ് റൈഫര്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. 16 വയസുകാരന്‍ ബാര്‍ബഡോസ് ബാറ്റ്‌സ്മാന്‍ ക്രെയ്ഗ് ബ്രെത്‌വൈറ്റും ടീമിലിടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിന്‍ഡീസ് ടീമിലുണ്ടാ‍യിരുന്ന ഡാരന്‍ സമി ആണ് വൈസ് ക്യാപ്റ്റന്‍.

ബോര്‍ഡുമായി കരാറുണ്ടാക്കാന്‍ പ്ലേയേഴ്സ് അസോസിയേഷന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. നേരത്തെ നടത്തിയ ചര്‍ച്ചപ്രകാരമുള്ള തുക കളിക്കാര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പ്രസ്താവനയില്‍ ബോര്‍ഡ് അറിയിച്ചു. കളിക്കാരുടെ സമരം നിര്‍ത്തിയാലല്ലാതെ ചര്‍ച്ച തുടരാനാവില്ലെന്നും ബോര്‍ഡ് അറിയിച്ചു.

ട്രിനിഡാഡിലെ ഒരു ഹോട്ടലില്‍ രാവിലെ 09.37നാണ് ചര്‍ച്ച ആരംഭിച്ചത്. പത്ത് മണിക്ക് യോഗം അവസാനിക്കുകയും ചെയ്തു. സമരം നിര്‍ത്തണമെന്ന ആവശ്യം അസോസിയേഷന്‍ തള്ളിയതായാണ് സൂചന.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗവാസ്കര്‍ അറുപതിന്‍റെ നിറവില്‍
ഗാംഗുലിക്ക് കാത്തിരിക്കേണ്ടി വരും: എസിഎ
ഓസീസ് മികച്ച സ്കോറിലേക്ക്
ആഷസ്: ഇംഗ്ലണ്ട് 435ന് പുറത്ത്
വിന്‍ഡീസിന് രണ്ടാം നിര ടീം
ഇന്ത്യന്‍ താരങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ബുക്കാനന്‍