പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ആഷസ്: ഇംഗ്ലണ്ട് 435ന് പുറത്ത്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആഷസ്: ഇംഗ്ലണ്ട് 435ന് പുറത്ത്
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സ് 435 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിവസം ഏഴ് വിക്കറ്റിന് 336 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇംഗ്ലണ്ടിനെ സ്വാനിന്‍റെ ഇന്നിംഗ്സാണ് മികച്ച സ്കോറില്‍ എത്തിച്ചത്. 117 പന്ത് നേരിട്ട സ്വാന്‍ 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

പീറ്റേഴ്സണ്‍(69), കോളിംഗ് വുഡ്(64), പ്രയര്‍(56) എന്നിവരും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ തിളങ്ങി. ഏകദിന ശൈലിയില്‍ കളിച്ച പ്രയര്‍ 62 ബോളില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഒപ്പണര്‍ ആന്‍ഡ്ര്യൂ സ്ട്രോസ് 30 റണ്‍സെടുത്ത് പുറത്തായി.

മൂന്ന് വിക്കറ്റ് വീതമെടുത്ത മിച്ചല്‍ ജോണ്‍സണും ഹൌറിറ്റ്സും ആണ് ഓസ്ട്രേലിയന്‍ ബൌളിംഗ് നിരയില്‍ തിളങ്ങിയത്. 38 എക്സ്ട്രാ റണ്‍സാണ് ആദ്യ ഇന്നിംഗ്സില്‍ ഓസീസ് ബൌളര്‍മാര്‍ വഴങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 46 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിന്‍ഡീസിന് രണ്ടാം നിര ടീം
ഇന്ത്യന്‍ താരങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ബുക്കാനന്‍
ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ബുക്കാനന്‍
ആഷസ്: ആദ്യ ദിനം സമാസമം
മുരളി രണ്ടാം ടെസ്റ്റിലും കളിച്ചേക്കില്ല
ധോണിക്കു നടികളുമായി ബന്ധമില്ലെന്ന് കുടുംബം