ഇന്ന് ബംഗ്ലാദേശിനെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റിന്‍ഡീസ് രണ്ടാം നിര ടീമീനെ രംഗത്തിറക്കും. കരാര്‍ പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വിന്‍ഡീസ് താരങ്ങള്‍ ടെസ്റ്റ് പരമ്പ ബഹിഷകരിക്കാന്‍ തീരുമാനിച്ചതോടെയാണ് ക്രിക്കറ്റ് ബോര്‍ഡ് രണ്ടാം നിര ടീമിനെ രംഗത്തിറക്കിയത്.
36 കാരനായ ഫ്ലോയിഡ് റൈഫര്‍ ആണ് 15 അംഗ ടീമിന്‍റെ നായകന്‍. 10 വര്‍ഷം മുന്‍പാണ് റൈഫര്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. 16 വയസുകാരന്‍ ബാര്‍ബഡോസ് ബാറ്റ്‌സ്മാന്‍ ക്രെയ്ഗ് ബ്രെത്‌വൈറ്റും ടീമിലിടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിന്‍ഡീസ് ടീമിലുണ്ടായിരുന്ന ഡാരന്‍ സമി ആണ് വൈസ് ക്യാപ്റ്റന്‍.
കളിക്കാരുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കാന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് ജൂലിയന്‍ ഹുന്‍റെ വിസമ്മതിച്ചു. 2005ല്‍ വെസ്റ്റിന്‍ഡീസിനു വേണ്ടി കളിച്ച ഫാസ്റ്റ് ബൌളര്‍ ടിനൊ ബെസ്റ്റും ടീമിലുണ്ട്. വെസ്റ്റിന്‍ഡീസ് കളിക്കാര്‍ കഴിഞ്ഞ നാലു പരമ്പരകളിലും കളിച്ചത് ബോര്‍ഡുമായി ഒരു കരാറുമില്ലാതെയാണ്. കരാറൊന്നുമില്ലാതെ അടുത്ത പരമ്പരയും കളിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്ലേയേഴ്സ് അസോസിയേഷന്‍ പരമ്പര ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. |