പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ഇന്ത്യന്‍ താരങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ബുക്കാനന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യന്‍ താരങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ബുക്കാനന്‍
മുന്‍ ഇന്ത്യന്‍ താരങ്ങളെയും നിലവിലെ ടീം അംഗങ്ങളെയും തന്‍റെ പുസ്തകത്തില്‍ അധിക്ഷേപിച്ചുവെന്ന വാര്‍ത്തകള്‍ മുന്‍ ഓസ്ട്രേലിയന്‍ പരിശീലകന്‍ ജോണ്‍ ബുക്കാനന്‍ നിഷേധിച്ചു. പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ മാത്രമെടുത്ത് മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുകയായിരുന്നു വെന്നും പുസ്തകം മുഴുവന്‍ വായിക്കാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ബുക്കാനന്‍ പറഞ്ഞു.

ഗവസകര്‍, യുവരാജ്, ഹര്‍ഭജന്‍ എന്നിവര്‍ക്കെതിരെ തനിക്ക് യാതൊരു വിരോധവുമില്ലെന്നും ബുക്കാനന്‍ വിശദീകരിച്ചു. പുസ്തകത്തിലെ പരാമര്‍ശങ്ങങ്ങള്‍ക്കെതിര വന്‍ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ബുക്കാനന്‍റെ വിശദീകരണം. എന്നാല്‍ ബുക്കാനന്‍റെ പരാമര്‍ശങ്ങള്‍ പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണെന്നാണ് കരുതുന്നത്.

‘ക്രിക്കറ്റിന്‍റെ ഭാവി ട്വന്‍റി-20യുടെ ഉദയം’ (ഫ്യൂച്ചര്‍ ഓഫ് ക്രിക്കറ്റ് റൈസ് ഓഫ് ട്വന്‍റി-20) എന്ന തന്‍റെ പുസ്തകത്തിലാണ് വിവാദപരമായ ഒട്ടേറെ പരാമര്‍ശങ്ങളുമായി ബുക്കാനന്‍ രംഗത്ത് വന്നത്.

ട്വന്‍റി-20 ക്രിക്കറ്റ് കൊണ്ട് മാത്രം ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, ഷൊയൈബ് അക്തര്‍, കെവിന്‍ പീറ്റേഴ്സണ്‍, മാര്‍ക് രാം‌പ്രകാശ് സുനില്‍ ഗവസ്കര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് ഗുണമുണ്ടായിട്ടുണ്ടെന്ന് ബുക്കാനന്‍ പുസ്തകത്തില്‍ പറയുന്നു. ഐ പി എല്‍ ഫ്രാഞ്ചൈസി യോഗത്തില്‍ ഓരോ ടീമിലും കൂടുതല്‍ വിദേശ താരങ്ങളെ ഉള്‍ക്കൊള്ളിക്കണമെന്ന തന്‍റെ നിര്‍ദേശം ടെക്നിക്കല്‍ കമ്മിറ്റിയ്ക്ക് വിടുകയായിരുന്നു. എന്ത് ഫലപ്രദമായ നിര്‍ദേശം വെച്ചാലും അത് ഉടന്‍ ടെക്നിക്കല്‍ കമ്മിറ്റിയ്ക്ക് വിടും. ടെക്നിക്കല്‍ കമ്മിറ്റിയുടെ തലപ്പത്തിരിക്കുന്നത് പക്ഷപാതം കൊണ്ട് കാഴ്ച നഷ്ടപ്പെട്ട സുനില്‍ ഗവസ്കറും- ബുക്കാനന്‍ വിവരിക്കുന്നു.

അതേസമയം ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ബന്ധം മോശമായ മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയെ പ്രശംസ കൊണ്ട് മൂടാനും ബുക്കാനന്‍ ശ്രമിച്ചിട്ടുണ്ട്. ഗാംഗുലിയെ ഇയാന്‍ ചാപ്പലുമായാണ് ബുക്കാനന്‍ താരതമ്യം ചെയ്യുന്നത്. ട്വന്‍റി-20 ക്രിക്കറ്റിന് ഗാംഗുലി അനുയോജ്യനല്ലെന്ന് ആവര്‍ത്തിച്ച ബുക്കാനന്‍ യുവരാജ് സിംഗ് ഇന്ത്യയുടെ പുതിയ ഗാംഗുലി ആവാനാണ് ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു. എന്നാല്‍ ഗാംഗുലിയുടെ മാന്യതയോ വ്യക്തിപ്രഭാവമോ യുവരാജിന് ഒരിക്കലും സ്വന്തമാക്കാനാവില്ലെന്നും ബുക്കാനന്‍ പറയുന്നു. ആത്മവിശ്വാസത്തിന്‍റെ കാര്യത്തിലും ധൈര്യത്തിന്‍റെ കാര്യത്തിലും ഗാംഗുലി ഇന്നത്തെ യുവതാരങ്ങള്‍ക്ക് മാതൃകയാണ്.

ഹര്‍ഭജന്‍ സിംഗിനെ കണക്കറ്റ് കളിയാക്കാനും ബുക്കാനന്‍ മറന്നിട്ടില്ല. ആന്‍ഡ്ര്യു സൈമണ്ട്സ് വിവാദത്തില്‍ ഹര്‍ഭജന്‍റെ നടപടി ഭീരുത്വമായിരുന്നുവെന്നാണ് ബുക്കാനന്‍ പറയുന്ന്. ഓസ്ട്രേലിയന്‍ താരങ്ങള്‍ നേരിട്ട് മുഖത്ത് നോക്കി കാര്യം പറയാന്‍ താല്‍പ്പര്യമുളളവരാണ്. അല്ലാതെ ക്യാപ്റ്റന്‍റെയോ മാനേജ്‌മെന്‍റിന്‍റെയോ പിന്തുണയോടെയല്ല അവര്‍ കാര്യങ്ങളെ സമീപിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനെ പ്രശംസ് കൊണ്ട് പൊതിയാനും ബുക്കാനന്‍ മറന്നിട്ടില്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ബുക്കാനന്‍
ആഷസ്: ആദ്യ ദിനം സമാസമം
മുരളി രണ്ടാം ടെസ്റ്റിലും കളിച്ചേക്കില്ല
ധോണിക്കു നടികളുമായി ബന്ധമില്ലെന്ന് കുടുംബം
ബഹിഷ്കരണ ഭീഷണിയുമായി വിന്‍ഡീസ് താരങ്ങള്‍
2014ല്‍ ഗാംഗുലി ബിസിസിഐ തലവനായേക്കും