കൈമുട്ടിന് പരുക്കേറ്റ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും കളിച്ചേക്കില്ല. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാവാത്തതാണ് കാരണം. താന്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ലെന്നും രണ്ടാം ടെസ്റ്റിനു മുന്‍പ് പരിക്ക് ഭേദമാവുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൊ മുരളി വ്യക്തമാക്കി.
ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക വിജയം നേടിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ മുരളി തനിക്ക് പകരം ടീമിലെത്തിയ ഇടം കൈയ്യന്‍ സ്പിന്നര്‍ രംഗണ ഹെര്‍ത്തിന്‍റെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്നും വ്യക്തമാക്കി. ഈ മാസം 12 മുതല്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
ആദ്യ ടെസ്റ്റിനുള്ള പരിശീലനത്തിനിടെയാണ് മുരളിയുടെ കൈമുട്ടിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെങ്കിലും വിശ്രമമെടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. പരിശീലനത്തിനിടെ വലതു കൈമുട്ടില്‍ വേദന തോന്നിയ ഉടനെ മുരളിയെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.
|