പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ധോണിക്കു നടികളുമായി ബന്ധമില്ലെന്ന് കുടുംബം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ധോണിക്കു നടികളുമായി ബന്ധമില്ലെന്ന് കുടുംബം
ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണുമായും ലക്ഷ്മീ റായുമായും ടീം ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്രസിങ്‌ ധോണിക്ക്‌ ബന്ധമില്ലെന്ന്‌ ധോണിയുടെ കുടുംബം. ഇതു സംബന്ധിച്ച്‌ പുറത്തുവന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന്‌ ധോണിയുടെ സഹോദരന്‍ നരേന്ദ്ര അറിയിച്ചു. ഇന്നലെധോണിയുടെ ഇരുപത്തിയെട്ടാം ജന്‍മദിനം ആഘോഷിക്കുന്ന വേളയിലാണ്‌ ധോണിയുടെ സഹോദരന്‍ ഇതേക്കുറിച്ച്‌ പ്രതികരിച്ചത്‌.

ഇപ്പോള്‍ പുറത്തു വരുന്ന കാര്യങ്ങളെല്ലാം വെറും മാധ്യമസൃഷ്ടി മാത്രമാണ്. മഹിയ്ക്ക് ഞങ്ങളോടെല്ലാം വളരെ അടുത്ത ബന്ധമാണുള്ളത്. എല്ലാ കാര്യങ്ങളും ഞങ്ങളുമായി പങ്കുവെക്കാറുമുണ്ട്. മഹി ആരെയെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം അദ്ദേഹം ആദ്യം പറയുന്നത് കുടുംബത്തോടായിരിക്കും-നരേന്ദ്ര പറഞ്ഞു.

ധോണിയ്ക്കായി കുടുംബം പെണ്ണ് അന്വേഷിക്കുന്നില്ലെന്നും ധോണിയുടെ സഖിയെ കണ്ടെത്താനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും നരേന്ദ്ര വ്യക്തമാക്കി. പ്രണയ വിവാഹമായാലും, നിശ്ചയിച്ചുറപ്പിച്ച കല്യാണമായാലും കുടുംബം അഗീകരിക്കും. വിവാഹക്കാര്യത്തില്‍ ഇപ്പോള്‍ ധൃതിയില്ല. വിവാഹത്തിനായി ഒന്ന് രണ്ട് വര്‍ഷം കൂടി കാത്തിരികുന്നത് കൊണ്ട് കുഴപ്പമില്ലെന്നും നരേന്ദ്ര പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബഹിഷ്കരണ ഭീഷണിയുമായി വിന്‍ഡീസ് താരങ്ങള്‍
2014ല്‍ ഗാംഗുലി ബിസിസിഐ തലവനായേക്കും
ആഷസിന് ഇന്ന് തുടക്കം
പരിക്ക്; ലീ ആദ്യ രണ്ട് ടെസ്റ്റിനില്ല
ആഷസിന് നാളെ തുടക്കം
ബോണ്ട്, ടഫി കീവീസ് ടീമില്‍