പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > പീറ്റേഴ്സണാണ് കേമനെന്ന് ഓസീസ് താരങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പീറ്റേഴ്സണാണ് കേമനെന്ന് ഓസീസ് താരങ്ങള്‍
ഇംഗ്ലണ്ടിണ്ട് താരം കെവി പീറ്റേഴ്സണാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ഓസ്ട്രേലിയന്‍ താരങ്ങള്‍. ക്രിക്കറ്റ് ഓസ്ട്രേലിയയുമായി കരാറിലേര്‍പ്പെട്ട താരങ്ങളില്‍ നടത്തിയ ഒരു അഭിപ്രായ സര്‍വെയിലാണ് 50 ശതമാനത്തിലധികം താരങ്ങളും പീറ്റേഴ്സണെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി തെരഞ്ഞെടുത്തതെന്ന് ‘എയ്ജ്‘ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്, ജാക്വസ് കാലിസ്, ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര എന്നിവരാണ് പീറ്റേഴ്സണ് പുറകിലായി പട്ടികയില്‍ ഇടം‌പിടിച്ചത്. പിറ്റേഴസന്‍റെ ബാറ്റിംഗിനുപരി കളിയോടുള്ള സമീപനമാണ് ഭൂരിഭാഗം ഓസ്ട്രേലിയന്‍ താരങ്ങളെയും ആകര്‍ഷിച്ചത്. ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയ ഏറ്റവും ഭയക്കുന്നതും പീറ്റേഴ്സന്‍റെ പ്രഹരശേഷിയെയാണ്.

ഭൂരിഭാഗം ഓസീസ് ബൌളര്‍മാരും പീറ്റേഴ്സണ്‍ ബാറ്റ് ചെയ്യുമ്പോള്‍ പന്തെറിയാന്‍ അഗ്രഹിക്കാത്തവരാണെന്നും സര്‍വെയില്‍ വ്യക്തമായി. ഓസ്ട്രേലിയക്കെതിരെ ഇതുവരെ 53.50 ശരാശരിയില്‍ 963 റണ്‍സാണ് പീറ്റേഴ്സണ്‍ അടിച്ചുകൂട്ടിയിട്ടുളളത്. കളിയെ പുതിയ ഒരു തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള ബാറ്റ്സ്മാ‍നാണ് കെ പിയെന്ന് ഓസീസ് നായകന്‍ റിക്കി പോണ്ടിഗും സമ്മതിക്കുന്നു.

കെപിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് എനിക്കറിയില്ല. എങ്കിലും അദ്ദേഹം ക്രീസില്‍ നില്‍ക്കുമ്പോള്‍ സ്കോര്‍ബോര്‍ഡ് ചലിച്ചുകൊണ്ടേയിരിക്കും. ബൌളര്‍മാര്‍ക്ക് എപ്പോഴും തലവേദന സൃഷ്ടിച്ചുക്കൊണ്ടിരിക്കുമെന്നതാണ് കെപിയുടെ മികവ്. അദ്ദേഹം ക്രീസില്‍ നിന്ന് ഇറങ്ങിവന്ന് ഒരു ബൌളറെ നേരിടുമ്പോള്‍ തന്നെ ആ അത്മവിശ്വാസം വ്യക്തമാവുമെന്നും പോണ്ടിംഗ് പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വാസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു
ബുക്കാനന്‍ ഇപ്പോഴും പോണ്ടിംഗ് ആരാധകന്‍
ജയത്തോടെ ഇന്ത്യ ഒരു ചുവട് മുന്നില്‍
നസീര്‍ പാക് ടീമില്‍ തിരിച്ചെത്തിയേക്കും
മുരളിക്ക് പരുക്ക്; ആദ്യ ടെസ്റ്റിനില്ല
റോയല്‍‌സിന് കളിക്കാന്‍ തന്‍‌വീറിന് അനുമതി