പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ബുക്കാനന്‍ ഇപ്പോഴും പോണ്ടിംഗ് ആരാധകന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബുക്കാനന്‍ ഇപ്പോഴും പോണ്ടിംഗ് ആരാധകന്‍
താന്‍ ഇപ്പോഴും റിക്കി പോണ്ടിംഗിന്‍റെ ആരാധകനാണെന്ന് മുന്‍ ഓസ്ട്രേലിയ പരിശീലകനും ഇംഗ്ലണ്ടിന്‍റെ കോച്ചിംഗ് കണ്‍സള്‍ട്ടന്‍റുമായ ജോണ്‍ ബുക്കാനന്‍. അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന ആഷസ് പരമ്പരയില്‍ പോണ്ടിംഗിന്‍റെ നായക മികവ് വ്യക്തമാകുമെന്നും ബുക്കാനന്‍ വ്യക്തമാക്കി.

2005ല്‍ ബുക്കാനന്‍ പരിശീലകനായിരിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നേറ്റ തോ‌ല്‍‌വിക്ക് കണക്ക് തീര്‍ക്കാനായി പോണ്ടിംഗ് കാത്തിരിക്കുകയായിരിക്കുമെന്നും ബുക്കാനന്‍ വ്യക്തമാക്കി. ഇതിനു മുന്‍പ് രണ്ട് തവണയും ആഷസില്‍ ഓസീസിനെ നയിച്ചപ്പോള്‍ പോണ്ടിംഗിന് കുറെ മഹാരഥന്‍‌മാരുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പൊള്‍ കുറെ പുതുമുഖങ്ങളാണ് പോണ്ടിംഗിന് കൂട്ടായുളളത്.

അതു കൊണ്ട് തന്നെ പരമ്പരയില്‍ പോണ്ടിംഗിന്‍റെ നായകത്വം ശ്രദ്ധേയമാവും. എപ്പോഴും ടീമില്‍ പൂര്‍ണ നിയന്ത്രണമുള്ള നായകനാണ് പോണ്ടിംഗ്. ഒരു ടീം അംഗം എന്ന നിലയിലും നായകന്‍ എന്ന നിലയിലും ഞാന്‍ പോണ്ടിംഗിന്‍റെ കടുത്ത ആരാധകനാണ്. ഇപ്പോഴുളളത് പോണ്ടിംഗിന്‍റെ സ്വന്തം ടീമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ നായകമികവായിരിക്കും പരമ്പരയില്‍ ശ്രദ്ധേയമാവുക-ബുക്കാനന്‍ പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജയത്തോടെ ഇന്ത്യ ഒരു ചുവട് മുന്നില്‍
നസീര്‍ പാക് ടീമില്‍ തിരിച്ചെത്തിയേക്കും
മുരളിക്ക് പരുക്ക്; ആദ്യ ടെസ്റ്റിനില്ല
റോയല്‍‌സിന് കളിക്കാന്‍ തന്‍‌വീറിന് അനുമതി
ഇന്ത്യന്‍ ക്യാപ് ലക്‍ഷ്യമിടണമെന്ന് ഗവസ്കര്‍
ഇന്ന് തോറ്റാല്‍ പരമ്പരയില്ല