പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > മുരളിക്ക് പരുക്ക്; ആദ്യ ടെസ്റ്റിനില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുരളിക്ക് പരുക്ക്; ആദ്യ ടെസ്റ്റിനില്ല
കൈമുട്ടിന് പരുക്കേറ്റ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ നാളെ പാകിസ്ഥാനെതിരെ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ കളിക്കില്ല. പരിശീലനത്തിനിടെയാണ് മുരളിയുടെ കൈമുട്ടിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെങ്കിലും വിശ്രമമെടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

മുരളിക്ക് പകരക്കാരനായി ഇടം കൈയ്യന്‍ സ്പിന്നര്‍ രംഗണ ഹെര്‍ത്തിനെയും ഓഫ് സ്പിന്നര്‍ സുരാജ് മുഹമ്മദിനെയും ലങ്കന്‍ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിനിടെ വലതു കൈമുട്ടില്‍ വേദന തോന്നിയ ഉടനെ മുരളിയെ സ്കാനിംഗിന് വിധേയനാക്കിയെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് കണ്ടെത്തിയതായി ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗങ്കാര പറഞ്ഞു.

വേദന തോന്നിയ ശേഷം 40 മിനുറ്റ് നേരം മുരളി ബൌള്‍ ചെയ്തിരുന്നുവെന്നും മുന്‍‌കരുതല്‍ എന്ന നിലയ്ക്കാണ് അദ്ദേഹത്തോട് വിശ്രമം എടുക്കാന്‍ ആവശ്യപ്പെട്ടതെന്നും സംഗ അറിയിച്ചു. ഇപ്പോള്‍ വിശ്രമം എടുത്താല്‍ ഒരു ടെസ്റ്റേ നഷ്ടമാവു. എന്നാല്‍ മുരളിയെ നിര്‍ബന്ധിച്ച് കളിപ്പിക്കുകയാണെങ്കില്‍ ഒരു പക്ഷെ നിരവധി മത്സരങ്ങള്‍ നഷ്ടമായേക്കും. അതിനാല്‍ മുരളിയോട് വിശ്രമിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും സംഗ പറഞ്ഞു. നാളെയാണ് പാകിസ്ഥാന്‍-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റോയല്‍‌സിന് കളിക്കാന്‍ തന്‍‌വീറിന് അനുമതി
ഇന്ത്യന്‍ ക്യാപ് ലക്‍ഷ്യമിടണമെന്ന് ഗവസ്കര്‍
ഇന്ന് തോറ്റാല്‍ പരമ്പരയില്ല
വിജയം കൊതിച്ച് ഇന്ത്യ മുന്നാം ഏകദിനത്തിന്
ബുക്കാനനെതിരെ മാര്‍ട്ടിനും
ജുന്‍‌ജുന്‍‌വാല റോയല്‍‌സില്‍ ചേര്‍ന്നേക്കും