പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > റോയല്‍‌സിന് കളിക്കാന്‍ തന്‍‌വീറിന് അനുമതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റോയല്‍‌സിന് കളിക്കാന്‍ തന്‍‌വീറിന് അനുമതി
ഐ പി എല്‍ രണ്ടാം സീസണില്‍ കളിക്കാന്‍ അനുമതി ലഭിക്കാതിരുന്ന പാക് ഫാസ്റ്റ് ബൌളര്‍ സൊഹൈല്‍ തന്‍‌വീറിന് രാജസ്ഥാന്‍ റോയല്‍‌സിന്‍റെ പരിശീലന മത്സരത്തില്‍ കളിക്കാന്‍ പാക് ക്രിക്ക ബോര്‍ഡ് അനുമതി നല്‍കി.

ആറിന് ലോര്‍ഡ്സില്‍ മിഡില്‍സെക്സിനെതിരെ നടക്കുന്ന പ്രദര്‍ശന മത്സരം കളിക്കാനാണ് തന്‍‌വീറിന് പി സി ബി അനുമതി നല്‍കിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് കളിക്കാരെ ഐ പി എല്‍ രണ്ടാം സീസണില്‍ കളിക്കുന്നതില്‍ നിന്ന് പി സി ബി വിലക്കിയതോടെയാണ് ഐ പി എല്‍ അദ്യ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൌളറായ സൊഹൈല്‍ തന്‍‌വീറിന് രണ്ടം ഐ പി എല്‍ സീസണ്‍ നഷ്ടമായത്.

ഐ പി എല്‍ ആദ്യ എഡിഷനിലെ ചാമ്പ്യന്‍‌മാരും ഇംഗ്ലണ്ട് ആഭ്യന്തര ട്വന്‍റി-20 ടൂര്‍ണമെന്‍റ് ചാമ്പ്യന്‍‌മാരും തമ്മില്‍ ആറിനാണ് മത്സരം. ട്വന്‍റി-20 ലോകകപ്പില്‍ പാക് ടീമില്‍ ഉള്‍പ്പെട്ടിരുന്ന തന്‍‌വീറിനെ പരുക്കും ഫോമില്ലായ്മയും കാരണം പല മത്സരങ്ങളിലും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യന്‍ ക്യാപ് ലക്‍ഷ്യമിടണമെന്ന് ഗവസ്കര്‍
ഇന്ന് തോറ്റാല്‍ പരമ്പരയില്ല
വിജയം കൊതിച്ച് ഇന്ത്യ മുന്നാം ഏകദിനത്തിന്
ബുക്കാനനെതിരെ മാര്‍ട്ടിനും
ജുന്‍‌ജുന്‍‌വാല റോയല്‍‌സില്‍ ചേര്‍ന്നേക്കും
കൈഫിനെ റോയല്‍‌സ് തിരിച്ചുവിളിച്ചു