പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ജുന്‍‌ജുന്‍‌വാല റോയല്‍‌സില്‍ ചേര്‍ന്നേക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജുന്‍‌ജുന്‍‌വാല റോയല്‍‌സില്‍ ചേര്‍ന്നേക്കും
ഐ സി എല്ലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച ബംഗാള്‍ താരം അഭിഷേക് ജുന്‍‌ജുന്‍‌വാല ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ ചേന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അഭിഷേക് റോയല്‍‌സില്‍ ചേരുകയാണെങ്കില്‍ ഐ സി എല്ലുമായി ബന്ധങ്ങള്‍ അവസാനിപ്പിച്ച ശേഷം ഐ പി എല്ലിലേക്ക് മടങ്ങിയെത്തുന്ന ആദ്യ താരമാവും.

ബി സി സി ഐയുടെ പൊതുമാപ്പ് സ്വീകരിച്ച് ഐ സി എല്ലുമായുള്ള കരാര്‍ അവസാനിപ്പിച്ച് തിരിച്ചെത്തിയ 79 താരങ്ങളില്‍ അഭിഷേകും ഉള്‍പ്പെടുന്നു. പാകിസ്ഥാ‍ന്‍ താരങ്ങളെ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം നവംബറിനു ശേഷം ഐ സി എല്‍ മത്സരങ്ങള്‍ നടത്തിയിട്ടില്ല.

അഭിഷേക് ഇപ്പോള്‍ എസെക്സ് ലീഗിന് കളിക്കാനായി ലണ്ടനിലാണ്. എന്നാല്‍ ഞായറാഴ്ച തുടങ്ങിയ രാജസ്ഥാന്‍ റോയല്‍‌സിന്‍റെ പരിശീലന ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് റോയല്‍സ് മാനേജ്മെന്‍റ് അഭിഷേകിന് സന്ദേശം അയച്ചിട്ടുണ്ട്.

ഈ മാസം ആറിന് റോയല്‍‌സ് ലോര്‍ഡ്സില്‍ മിഡിസെക്സിനെതിരെ പരിശീലന മത്സരം കളിക്കുന്നുണ്ട്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തുന്ന അഭിഷേക് ബംഗാള്‍ രഞ്ജി ടീമിന്‍റെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കും. ഐ സി എല്ലില്‍ റോയല്‍ ബംഗാള്‍ ടൈഗേര്‍സ് താരമായിരുന്നു അഭിഷേക്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കൈഫിനെ റോയല്‍‌സ് തിരിച്ചുവിളിച്ചു
ബൌളര്‍മാരെ കരുതിയിരിക്കണമെന്ന് ധോണി
നോ ബോള്‍ ഒഴിവാക്കണമെന്ന് പോണ്ടിംഗ്
ഓസീസ് പരമ്പര: വേദികള്‍ പ്രഖ്യാപിച്ചു
ഫ്ലിന്‍റോഫിന് സ്ട്രോസിന്‍റെ താക്കീത്
സ്മിത്ത്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍