പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > കൈഫിനെ റോയല്‍‌സ് തിരിച്ചുവിളിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൈഫിനെ റോയല്‍‌സ് തിരിച്ചുവിളിച്ചു
ഐ പി എല്‍ രണ്ടാം സീസണില്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിനെ രാജസ്ഥാന്‍ റോ‌യല്‍‌സ് ടീമിലേക്ക് തിരിച്ചുവിളിച്ചു. മിഡില്‍സെക്സിനെതിരായ പ്രദര്‍ശന മത്സരം കളിക്കാനാണ് കൈഫിനെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയത്.

ജൂലൈ ആറിന് ലോര്‍ഡ്സിലാണ് മത്സരം. ഐ പി എല്‍ ആദ്യ എഡിഷനിലെ ചാമ്പ്യന്‍‌മാരും ഇംഗ്ലണ്ട് ആഭ്യന്തര ട്വന്‍റി-20 ടൂര്‍ണമെന്‍റ് ചാമ്പ്യന്‍‌മാരും തമ്മിലുള്ള മത്സരം വളരെ നേരത്തെ തീരുമാനിച്ചതായിരുന്നു എങ്കിലും ഇപ്പോള്‍ മാത്രമാണ് ഇതിന് സമയം കണ്ടെത്താനായത്.

എന്നാല്‍ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തെക്കുറിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന് പറഞ്ഞ കൈഫ് പ്രദര്‍ശന മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

രണ്ടാം ഐ പി എല്‍ സീസണില്‍ കളിക്കാനായി ദക്ഷിണാഫ്രിക്കയിലെത്തിയ കൈഫിനെ മോശം ഫോമിന്‍റെ പേരില്‍ ടീം മാനേജ്മെന്‍റ് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ എന്തിനാണ് തന്നെ ഒഴിവാക്കിയത് എന്നതിനെക്കുറിച്ചൊ ഇപ്പൊള്‍ ഉള്‍പ്പെടുത്തിയത് എന്നതിനെക്കുറിച്ചൊ തനിക്ക് യാതൊരു അറിവും ഇല്ലെന്ന് കൈഫ് പ്രതികരിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബൌളര്‍മാരെ കരുതിയിരിക്കണമെന്ന് ധോണി
നോ ബോള്‍ ഒഴിവാക്കണമെന്ന് പോണ്ടിംഗ്
ഓസീസ് പരമ്പര: വേദികള്‍ പ്രഖ്യാപിച്ചു
ഫ്ലിന്‍റോഫിന് സ്ട്രോസിന്‍റെ താക്കീത്
സ്മിത്ത്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍
ആഷസ് ടെസ്റ്റ്: വാട്സണ്‍ ആദ്യ മത്സരത്തിനില്ല