പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ബൌളര്‍മാരെ കരുതിയിരിക്കണമെന്ന് ധോണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബൌളര്‍മാരെ കരുതിയിരിക്കണമെന്ന് ധോണി
ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ മൂന്നാം ഏകദിനം നാളെ തുടങ്ങാനിരിക്കെ വിന്‍ഡീസിന്‍റെ ന്യൂ ബോള്‍ ബൌളര്‍മാരെ കരുതിയിരിക്കണമെന്ന് ഇന്ത്യന്‍ നായകന്‍ ധോണി ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിന്‍ഡീസിന്‍റെ ന്യൂ ബോള്‍ ബൌളര്‍മാരായ ജെറോം ടെയ്‌ലറും രവി രാം‌പോളും ചേര്‍ന്ന് രണ്ടാം ഏകദിനത്തില്‍ ഇന്ത്യേ തകര്‍ത്തതിന്‍റെ പശ്ചാത്തലത്തിലാണ് ധോണിയുടെ പ്രതികരണം.

പ്രതികൂല സാഹചര്യങ്ങളിലും സ്വിംഗും പേസും കണ്ടെത്താനുള്ള കഴിവാണ് ടെയ്‌ലറെയും രാംപോളിനെയും വ്യത്യസ്തരാക്കുന്നതെന്നും ധോണി പറഞ്ഞു. ബൌളര്‍മാര്‍ക്ക് പ്രത്യേകിച്ച് സഹായമൊന്നും ചെയ്യാത്ത ഒരു പിച്ചിലാണ് രാം‌പോളും ടെയ്‌ലറും ചേര്‍ന്ന് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്.

അവര്‍ ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്. പന്ത് സ്വിഗ് ചെയ്യിക്കുകയും കളിയുടെ അവസാനം റിവേഴ്സ് സ്വിംഗ് കണ്ടെത്തിയതും സ്കോറിംഗ് ദുഷ്കരരമാക്കി. ടെയ്‌ലര്‍ ഷോര്‍ട്ട് ബോളുകള്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍‌മാരെ വിഴമിപ്പിച്ചപ്പോള്‍ രാം‌പോള്‍ സ്വിംഗ് കൊണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍‌മാരെ കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ധോണി പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നോ ബോള്‍ ഒഴിവാക്കണമെന്ന് പോണ്ടിംഗ്
ഓസീസ് പരമ്പര: വേദികള്‍ പ്രഖ്യാപിച്ചു
ഫ്ലിന്‍റോഫിന് സ്ട്രോസിന്‍റെ താക്കീത്
സ്മിത്ത്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍
ആഷസ് ടെസ്റ്റ്: വാട്സണ്‍ ആദ്യ മത്സരത്തിനില്ല
മൈക്കല്‍ വോണ്‍ വിരമിച്ചു