ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ നോ ബോള്‍ പ്രശ്നം പരിഹരിക്കാന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് തന്‍റെ ബൌളര്‍മാരോട് ആവശ്യപ്പെട്ടു. സസെക്സിനെതിരായ പരിശീലന മത്സരത്തില്‍ 38 നോ ബോളുകളാണ് ഓസീസ് ബൌളര്‍മാര്‍ എറിഞ്ഞത്. ഇത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് പോണ്ടിംഗ് ബൌളര്‍മാരോട് ആവശ്യപ്പെട്ടു.
നോ ബോള്‍ പ്രശ്നം തന്നേക്കാള്‍ കൂടുതല്‍ ബൌളിംഗ് സംഘത്തെയാണ് സമ്മര്‍ദ്ദത്തിലാക്കുന്നത്. നോ ബോള്‍ എറിഞ്ഞതിന് നിരവധി കാരണങ്ങള്‍ പറയാനുണ്ടാകും.എങ്കിലും പല നോബോളുകളും അംഗീകരിക്കാനാവാത്തതായിരുന്നു.
നോ ബോളുകളില്‍ വിക്കറ്റ് ഒന്നും വീണില്ലെന്ന കാര്യത്തില്‍ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. എന്നാല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇത് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പോണ്ടിംഗ് പറഞ്ഞു. 38 നോബോളുകളില്‍ 14 എണ്ണവും എറിഞ്ഞത് ബ്രെറ്റ് ലീ ആയിരുന്നു. അതിനാല്‍ തന്നെ പോണ്ടിംഗിന്‍റെ വാക്കുകള്‍ ഏറ്റവും കൂറ്റുതല്‍ സമ്മര്‍ദമുണ്ടാക്കുന്നത് ലീയ്ക്ക് തന്നെ ആയിരിക്കും. |