പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ഫ്ലിന്‍റോഫിന് സ്ട്രോസിന്‍റെ താക്കീത്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫ്ലിന്‍റോഫിന് സ്ട്രോസിന്‍റെ താക്കീത്
ആഷസ് പരമ്പരയ്ക്കിടെ അച്ചടക്ക ലംഘനം ശ്രദ്ധയിപ്പെട്ടാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ആന്‍ഡ്ര്യു സ്ട്രോസ് ഓള്‍ റൌണ്ടര്‍ ആന്‍ഡ്ര്യു ഫ്ലിന്‍റോഫിന് മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ട് ടീം ബെല്‍ജിയത്തിലെ വൈപ്രസിലുള്ള ലോകമഹായുദ്ധ സ്മാരകങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഫ്ലിന്‍റോഫ് ടീം ബസില്‍ മടങ്ങിയിരുന്നില്ല. ഇനിയും ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ ഫ്ലിന്‍റോഫിനെ ടീമില്‍ നിന്ന് ഒഴിവാക്കാനും മടിക്കില്ലെന്ന് സ്ട്രോസ് വ്യക്തമാക്കി.

തിരിച്ചുവരവ് വേളകളില്‍ ഫ്രെഡ്ഡി എപ്പോഴും സമ്മര്‍ദ്ദത്തിലാണ്. ഇതിനെയും അങ്ങിനെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സംഭവത്തിനു ശേഷം ഫ്രെഡ്ഡി മാപ്പ് പറഞ്ഞു. ഇത് അംഗീകരിക്കുന്നു. ഫ്രെഡ്ഡി എവിടെയായിരുന്നുവെന്ന് അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളു. എങ്കിലും അദ്ദേഹത്തെ ഞാന്‍ സംശയിക്കില്ല. ആഷസില്‍ നല്ല പ്രകടനത്തോടെ തിരിച്ചുവരാനാണ് ഫ്രെഡ്ഡി ശ്രമിക്കുന്നത്. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഇത് ശുഭ സൂചനയാണ്-സ്ട്രോസ് പറഞ്ഞു.

ടീം ധര്‍മങ്ങളും നായക മികവും വര്‍ധിപ്പിക്കുന്നതിനായി കോച്ച് അന്‍ഡി ഫ്ലവറാണ് ടീമിന് ബെല്‍ജിയം സന്ദര്‍ശനം എര്‍പ്പാടാക്കിയത്. ഫ്ലിന്‍റോഫിന്‍റെ മദ്യപാനത്തെക്കുറിച്ച് തനിക്ക് ഇപ്പോള്‍ അറിയില്ലെന്നും അതിനെക്കുറിച്ച് ഫ്രെഡ്ഡി തന്നെയാണ് വിശദീകരിക്കേണ്ടതെന്നും സ്ട്രോസ് വ്യക്തമാക്കി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്മിത്ത്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍
ആഷസ് ടെസ്റ്റ്: വാട്സണ്‍ ആദ്യ മത്സരത്തിനില്ല
മൈക്കല്‍ വോണ്‍ വിരമിച്ചു
ബുക്കാനന്‍ ഫ്ലവറിനെ കണ്ടു
വോണ്‍ നയിക്കാനായി ജനിച്ചവനെന്ന് ഫ്രെഡ്ഡി
വിന്‍ഡീസ് ടീമില്‍ മാറ്റമില്ല