ഓസ്ട്രേലിയന്‍ ഓള്‍റൌണ്ടര്‍ ഷെയിന്‍ വാട്സണ്‍ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല. ഇടുപ്പിനേറ്റ പീരുക്ക് ഭേദമാകാത്തതിനാലാണ് വാട്സണ് പുറത്തിരിക്കേണ്ടി വരുന്നത്. പരുക്ക് ഭേദമാവാത്തതിനെ തുടര്‍ന്ന് വാട്സണ്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നില്ല.
ബുധനാഴ്ച ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഓസ്ട്രേലിയ പരീശീലന മത്സരം കളിക്കുന്നുണ്ട്. അടുത്തയാഴ്ച കാര്‍ഡിഫിലാണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. വളരെ നാളുകളായി വാട്സണെ പരുക്ക് അലട്ടുന്നുണ്ട്. മികച്ച ഓള്‍റൌണ്ടറായ വാട്സന്‍റെ അഭാവം ടീമിന് കനത്ത നഷ്ടമാകുമെന്നാണ് സൂചന.
വരും ദിവസങ്ങളില്‍ വാട്സന്‍റെ പരുക്ക് ഭേദമാകുന്നില്ലെങ്കില്‍ ആദ്യ ടെസ്റ്റിന് മുന്‍പ് പകരക്കാരനെ ടീം മാനേജ്മെന്‍റ് ഇംഗ്ലണ്ടിലേക്കയച്ചേക്കും. വാട്സണ് ഇപ്പോഴും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ടീം ഫിസിയോ അലക്സ് കൌണ്ടൂറിസ് പറഞ്ഞു. |