പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > മൈക്കല്‍ വോണ്‍ വിരമിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൈക്കല്‍ വോണ്‍ വിരമിച്ചു
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയി‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വഴി ഇറക്കിയ ഒരു പത്രക്കുറിപ്പിലാണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ വോണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണാഫ്രിയ്ക്കക്കെതിരായ പരമ്പരയ്ക്കിടെ കാല്‍ മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്തായ വോണ്‍ പിന്നീട് ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടില്ല.

ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ് പെട്ടെന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കാന്‍ 34കാരനായ വോണിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. വളരെക്കാലത്തെ ആലോചനയ്ക്ക് ശേഷമാണ് താന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്ന് വോണ്‍ വ്യക്തമാക്കി. തുടര്‍ച്ചയായ 16 സീസണിലെ ക്രിക്കറ്റിന് ശേഷം പുതു തലമുറയ്ക്ക് വഴിമാറി കൊടുക്കേണ്ട സമയമായെന്ന് കരുതുന്നു.

ഇത്രയും കാലം തന്നെ പിന്തുണയ്ക്കുകയും തന്നോട് സഹകരിക്കുകയും ചെയ്ത എല്ലവരെയും നന്ദി അറിയിക്കുന്നു. ആഷസ് പരമ്പര തിരിച്ചുപിടിയ്ക്കാന്‍ ആന്‍ഡ്ര്യു സ്ട്രോസിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വോണ്‍ പറഞ്ഞു. 2003 മുതല്‍ 2008 വരെ ഇംഗ്ലീഷ് നായകനായിരുന്ന വോണ്‍ ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച വിജയനായകനായാണ് പരിഗണിക്കപ്പെടുന്നത്.

51 ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ച വോണ്‍ 26 ജയം സ്വന്തമാക്കിയപ്പോള്‍ 14 എണ്ണം സമനിലയായി. 11 മത്സരങ്ങളില്‍ പരാജയപ്പെട്ടു. 2005ല്‍ ഓസ്ട്രേലിയക്കെതിരെ നേടിയ ആഷസ് പരമ്പര വിജയവും ഇതില്‍ ഉള്‍പ്പെടുന്നു. 86 ഏകദിനങ്ങളും 82 ടെസ്റ്റുകളും ഇംഗ്ലണ്ടിന് വേണ്ടി കളിച്ച വോണ്‍ ടെസ്റ്റില്‍ 18 വീതം സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 41.44 റണ്‍ ശരാശരിയില്‍ 5,719 റണ്‍സാണ് വോണിന്‍റെ ടെസ്റ്റിലെ സമ്പാദ്യം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബുക്കാനന്‍ ഫ്ലവറിനെ കണ്ടു
വോണ്‍ നയിക്കാനായി ജനിച്ചവനെന്ന് ഫ്രെഡ്ഡി
വിന്‍ഡീസ് ടീമില്‍ മാറ്റമില്ല
വിവാഹത്തിന്‍റെ ഇന്നിംഗ്സ് തുടങ്ങാന്‍ പത്താന്
പീറ്റേഴ്സണുമായി പോരുണ്ടാവുമെന്ന് സിഡില്‍
പുറത്താക്കലിന്‍റെ വിശദീകരണവുമായി സൈമൊ