ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമില്‍ മാറ്റമില്ല. അദ്യ രണ്ട് എകദിനങ്ങള്‍ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്തേണ്ടെന്ന് വിന്‍ഡീസ് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഓള്‍റൌണ്ടര്‍ ഡ്വയ്‌ന്‍ ബ്രാവോയുടെ സഹോദരനായ ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഡാരന്‍ ബ്രാവൊ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ആദ്യ ഏകദിനത്തില്‍ 19 റണ്‍സ് മാത്രമെടുത്ത ബ്രാവോയ്ക്ക് രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. അവസരം ലഭിച്ചില്ലെങ്കിലും മറ്റൊരു ഓള്‍ റൌണ്ടറായ ഡേവിഡ് ബെര്‍ണാഡും ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്‍ നരസിംഗ് ഡിയോനരൈനും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
നാലു മത്സരങ്ങളുടെ എകദിന പരമ്പരയില്‍ ഇരു ടീമുകളും ഇപ്പോള്‍ ഓരോ മത്സരം വീതം ജയിച്ച് തുല്യനിലയിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ 20 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് എട്ട് വിക്കറ്റ് വിജയമാഘോഷിച്ചു. അടുത്ത മാസം മൂന്നിന് സെന്‍റ് ലൂസിയയിലെ ബിയോസെജോര്‍ സ്റ്റേഡിയത്തില്‍ നടക്കും. അഞ്ചിനാണ് അവസാന ഏകദിനം. |