പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > പുറത്താക്കലിന്‍റെ വിശദീകരണവുമായി സൈമൊ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുറത്താക്കലിന്‍റെ വിശദീകരണവുമായി സൈമൊ
ട്വന്‍റി-20 ലോകകപ്പിനിടെ ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി ആന്‍ഡ്ര്യു സൈമണ്ട്സ് രംഗത്തെത്തി. പരിശീലനത്തിനുശേഷം ന്യൂസൌത്ത് വെയില്‍‌സും ക്യൂന്‍‌സ്‌ലാന്‍ഡും തമ്മിലുള്ള റഗ്ബി മത്സരം കാണാനാണ് താന്‍ പോയതെന്ന് സൈമൊ പറഞ്ഞു. എന്നാല്‍ മത്സരം കണ്ട് തിരിച്ചുവരുമ്പൊള്‍ താന്‍ ആവശ്യത്തില്‍ക്കൂടുതല്‍ മദ്യപിച്ചിരുന്നതാ‍യും സൈമൊ സമ്മതിച്ചു.

റഗ്ബി മത്സരങ്ങള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ റഗ്ബി എന്നത് കുറച്ച് ബിയര്‍ ഒക്കെ അടിച്ച് ആസ്വദിയ്ക്കേണ്ടതാണ്. എന്നാല്‍ മത്സരം കണ്ട് തിരിച്ചു പോകുമ്പോള്‍ ഞാന്‍ ഇത്തിരി ഓവറായിരുന്നു എന്നത് സത്യം. അപ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. എന്‍റെ കരിയര്‍ അവസാനിച്ചുവെന്ന്. ഞാന്‍ കൂട്ടിലടയ്ക്കപ്പെട്ടുവെന്ന് അപ്പോഴേ മനസ്സിലായി.

ഒരു അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന നിലയിലുള്ള സമ്മര്‍ദ്ദം താങ്ങാനാവുമോ എന്നകാര്യത്തില്‍ എനിക്കപ്പോള്‍ ആശങ്കയുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ വളരെക്കുറിച്ച് സംഭവിച്ചാലും അതിനെ ഊതിപ്പെരുപ്പിച്ച് വലിയ സംഭവമാക്കി കളയും. തന്‍റെ സ്വഭാവ ദൂഷ്യത്തില്‍ ആരാധകര്‍ക്കുളള ആശങ്കയും ദേഷ്യവും താന്‍ മനസ്സിലാക്കുന്നുവെന്നും സൈമോ പറഞ്ഞു.

ഓസ്ട്രേലിയക്കായി കളിക്കാന്‍ ഇപ്പോഴും ആഗ്രഹമുണ്ട്. ഇത്രയും കാലം കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്നാലും ഞാന്‍ ഇപ്പോഴുമൊരു സ്ഥിരം മദ്യപനല്ലെന്ന് ആണയിടുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മദ്യം കഴിക്കുന്നതുകൊണ്ടുളള കുഴപ്പമേ തനിക്കുള്ളൂവെന്നും സൈമണ്ട്സ് പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഓസ്ട്രേലിയ സ്ലെഡ്ജിംഗ് തുടരും: കോളിംഗ്‌വുഡ്
ഇംഗ്ലണ്ടില്‍ ലീ വിഷമവൃത്തത്തില്‍
ഇന്ത്യ വീണ്ടും തോല്‍‌വിക്കയത്തില്‍
താന്‍ മദ്യപാനിയല്ലെന്ന് സൈമണ്ട്സ്
മൈക്കല്‍ വോണ്‍ വിരമിക്കുന്നു
സ്ലെഡ്ജിംഗ് സമ്മര്‍ദ്ദം കൂട്ടുമെന്ന് ഹ്യൂസ്