പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ഇംഗ്ലണ്ടില്‍ ലീ വിഷമവൃത്തത്തില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇംഗ്ലണ്ടില്‍ ലീ വിഷമവൃത്തത്തില്‍
ആഷസ് പരമ്പരയ്ക്കായി തയ്യാറെടുക്കുന്ന ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൌളര്‍ ബ്രെറ്റ് ലീയ്ക്ക് ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൌളര്‍ ജേസണ്‍ ഗില്ലെസ്പി. സസെക്സിനെതിരായ പരിശീലന മത്സരത്തിലെ ആദ്യ സ്പെല്ലില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാഞ്ഞതോടെ ലീ സെലക്ടര്‍മാരുടെ സൂഷ്മ നിരീക്ഷണത്തിലാണെന്നും ഗില്ലെസ്പി പറഞ്ഞു. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ തിളങ്ങാനാകുമെന്ന് ലീ ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും ഗില്ലെസ്പി പറഞ്ഞു.

ലീയ്ക്ക് ഇപ്പോള്‍ ഫിറ്റ്നെസ് പ്രശനങ്ങളൊന്നുമില്ല. എന്നാല്‍ ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ എങ്ങിനെ പന്തെറിയണമെന്ന കാര്യത്തില്‍ ലീ ഇനിയും ഏറെ പഠിക്കാനുണ്ട്. അതായിരിക്കും ആഷസില്‍ ലീയ് നേരിടാനുള്ള എറ്റവും വലിയ വെല്ലുവിളി. അദ്ദേഹം ഇപ്പൊള്‍ പണ്ടത്തെപ്പോലെ അതിവേഗമുള്ള പന്തുകള്‍ എറിയുന്നില്ല. ഇംഗ്ലണ്ടിലെ വേഗം കുറഞ്ഞ പിച്ചില്‍ ലീയുടെ വേഗം കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാവില്ലെന്നും ഗില്ലെസ്പി പറഞ്ഞു.

സസെക്സിനെതിരായ പരിശീലന മത്സരത്തില്‍ ഓസ്ട്രേലിയന്‍ ബൌളര്‍മാര്‍ 38 നോബോളുകളാണ് എറിഞ്ഞത്. ഇതില്‍ 14 നോബോളും ലീയുടെ വകയായിരുന്നു. ന്യൂ ബോളില്‍ വിക്കറ്റെടുക്കാന്‍ കഴിയാതിരുന്ന ലീ മത്സരത്തിലാകെ 104 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ഇത് ഒട്ടേറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യ വീണ്ടും തോല്‍‌വിക്കയത്തില്‍
താന്‍ മദ്യപാനിയല്ലെന്ന് സൈമണ്ട്സ്
മൈക്കല്‍ വോണ്‍ വിരമിക്കുന്നു
സ്ലെഡ്ജിംഗ് സമ്മര്‍ദ്ദം കൂട്ടുമെന്ന് ഹ്യൂസ്
രണ്ടാം ഏകദിനം ഇന്ന്
ടീം സന്തുഷ്ടിയാണ് പ്രധാനം: പീറ്റേഴ്സണ്‍