പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ഇന്ത്യ വീണ്ടും തോല്‍‌വിക്കയത്തില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യ വീണ്ടും തോല്‍‌വിക്കയത്തില്‍
ആദ്യമത്സരത്തിലെ നേരിയ തോ‌ല്‍‌വി രണ്ടാം അംത്സരത്തില്‍ വിന്‍ഡീസ് ആധികാരിക വിജയമായി പരിവര്‍ത്തിച്ചെടുത്തപ്പോള്‍ ഇന്ത്യ വീണ്ടും തോല്‍‌വിക്കയത്തിലായി. രണ്ടാം ഏകദിന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ കീഴടക്കിയത്. വിജയത്തോടെ വിന്‍ഡീസ് പരമ്പരയില്‍ ഇന്ത്യക്കൊപ്പമെത്തി. സ്കോര്‍: ഇന്ത്യ 48.2 ഓവറില്‍ 188ന് ഓള്‍ ഔട്ട്. വെസ്റ്റിന്‍ഡീസ് 34.1 ഓവറില്‍ 192/2.

ഓപ്പണര്‍ റുണാക്കോ മോര്‍ട്ടനും‍(85 നോട്ടൌട്ട്), ക്രിസ് ഗെയ്‌ലും(64) വിന്‍ഡീസ് ജയം അനായസമാക്കി. ശിവ്നരേന്‍ ചന്ദര്‍പോള്‍(18) വിജയത്തില്‍ മോര്‍ട്ടന് കൂട്ടയി നിന്നു. രാംനരേഷ്‌ സര്‍വനാണ് ‍(15 )വിന്‍ഡീസ് നിരയില്‍ പുറത്തായ രണ്ടാമത്തെ ബാറ്റ്‌സ്മാന്‍. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചാണ് വിന്‍ഡീസ് തുടങ്ങിയത്. സ്കോര്‍ബോര്‍ഡ് രണ്ടക്കം കടക്കുന്നതിനു മുന്‍പെ ഇന്ത്യക്ക് മൂന്ന് മുന്‍‌നിരക്കാരെ നഷ്ടമായിരുന്നു. കാര്‍ത്തിക്‌ (നാല്‌), ഗംഭീര്‍ (പൂജ്യം), രോഹിത്‌ ശര്‍മ (പൂജ്യം) എന്നിവര്‍ക്ക് പിന്നാലെ ഫോമിലുള്ള യുവരാജ്(35) കൂടി മടങ്ങിയതോടെ ഇന്ത്യ പരുങ്ങി. യൂസഫ്‌ പഠാനും (പൂജ്യം), രവീന്ദ്ര ജഡേജയും (ഏഴ്‌) കൂട്ടി പെട്ടെന്ന് പവലിയനില്‍ തിരിച്ചെത്തിയതോടെ ഇത്യ 100 കടക്കുന്ന കാര്യം സംശയത്തിലായി.

82/8 എന്ന നിലയില്‍ ഒടുവില്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ്‌ ധോണിയും (95) ആര്‍പി സിങ്ങും ചേര്‍ന്ന്‌ ഒന്‍പതാം വിക്കറ്റില്‍ നേടിയ 101 റണ്‍സിന്റെ റെക്കോര്‍ഡ്‌ കൂട്ടുകെട്ടാണ്‌ ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്‌. വിന്‍ഡീസ്‌ പേസര്‍മാരായ രാംപോള്‍ നാലും ടെയ്‌ലര്‍, ബ്രാവോ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും നേടി. വിക്കറ്റിനു പിന്നില്‍ അഞ്ചു ക്യാച്ചുകളുമായി കീപ്പര്‍ റാംദിനും തിളങ്ങി. ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ രാം‌പോള്‍ തന്നെയാണ് കളിയിലെ കേമന്‍.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
താന്‍ മദ്യപാനിയല്ലെന്ന് സൈമണ്ട്സ്
മൈക്കല്‍ വോണ്‍ വിരമിക്കുന്നു
സ്ലെഡ്ജിംഗ് സമ്മര്‍ദ്ദം കൂട്ടുമെന്ന് ഹ്യൂസ്
രണ്ടാം ഏകദിനം ഇന്ന്
ടീം സന്തുഷ്ടിയാണ് പ്രധാനം: പീറ്റേഴ്സണ്‍
റസാഖിനും യൂസഫിനും പി സി ബി കരാര്‍