താന്‍ ഒരു മദ്യപാനിയല്ലെന്ന് ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഓള്‍റൌണ്ടര്‍ ആന്‍ഡ്ര്യു സൈമണ്ടസ്. തന്നെ ഒരു സ്ഥിരം മദ്യപാനിയായി മുദ്രകുത്തുന്നതിനെതിരെയായിരുന്നു സൈമണ്ട്സിന്‍റെ രോഷം.
ഞാന്‍ ഒരു സ്ഥിരം മദ്യപാനിയല്ല. എന്നാല്‍ എന്നെ ഒരു സ്ഥിരം മദ്യപനിയും പ്രശ്നക്കാരനുമായാണ് ചിത്രീകരിക്കുന്നത്. മദ്യപിച്ചതിലും പ്രശ്നങ്ങളുണ്ടാക്കിയതിലും തനിക്ക് ഇപ്പോള്‍ അഭിമാനമൊന്നും ഇല്ലെന്നും സൈമണ്ട്സ് പറഞ്ഞു.
ട്വന്‍റി-20 ലോകകപ്പിനിടെ ടീം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് മുങ്ങി മദ്യപിക്കാന്‍ പോയതിന്‍റെ പേരില്‍ സൈമണ്ട്സിന് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തിയതിന്‍റെ പേരില്‍ സൈമണ്ട്സുമായുള്ള കരാര്‍ ക്രിക്കറ്റ് ഓസ്ട്രേലിയ റദ്ദാക്കുകയും ചെയ്തിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ ഒഴിവായതില്‍ തനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ ടിമംഗങ്ങള്‍ക്കും തനിക്ക് തന്നെയും ബുദ്ധിമുട്ടുണ്ടാകുന്ന അന്തരീക്ഷത്തില്‍ നിന്ന് താന്‍ പുറത്തുവന്നുവെന്നും സൈമണ്ട്സ് പറഞ്ഞു. |