പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > മൈക്കല്‍ വോണ്‍ വിരമിക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൈക്കല്‍ വോണ്‍ വിരമിക്കുന്നു
ആഷസ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ട ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. ഈ ആഴ്ച അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഏതാനും നാളുകളായി വോണ്‍ ടീമിലുണ്ടായിരുന്നില്ല.

2005ല്‍ ഇംഗ്ലണ്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിച്ചത് വോണ്‍ ആയിരുന്നു. പരിക്കിനെ തുടര്‍ന്ന് വിട്ട് നില്‍ക്കുകയായിരുന്ന 34 വയസുള്ള വോണ്‍ ഈ വര്‍ഷം ആദ്യം മുതല്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ആഷസ് പരമ്പരയ്ക്കുള്ള 16 അംഗ സ്ക്വാഡില്‍ വോണിന്‍റെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിരമിക്കല്‍ തീരുമാനത്തില്‍ വോണ്‍ എത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2005ലെ ആഷസ് പരമ്പരയ്ക്ക് ശേഷം മങ്ങിയ ഫോമിലായിരുന്നു വോണ്‍. ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് ക്യാപ്റ്റന്‍റെ തൊപ്പി വോണിന് നഷ്ടമാകുന്നത്. വലത് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരുന്നു. പരിക്ക് അദ്ദേഹത്തെ ഏറെ നിരാശനാക്കിയിരുന്നതായി പത്രങ്ങള്‍ പറയുന്നു.

86 ഏകദിനങ്ങളും 82 ടെസ്റ്റുകളും ഇംഗ്ലണ്ടിന് വേണ്ടി കളിച്ച വോണ്‍ 60 ഏകദിനങ്ങളിലും 51 ടെസ്റ്റുകളിലും ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 18 വീതം സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും വോണിന്‍റെ പേരിലുണ്ട്. ഏകദിനത്തില്‍ 16 അര്‍ധ സെഞ്ച്വറികള്‍ സ്വന്തമായുള്ള വോണ്‍ 2007 ഏപ്രില്‍ 21ന് വെസ്റ്റിന്‍ഡീസിനെതിരെയാണ് അവസാന ഏകദിനം കളിച്ചത്. 2008 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്ലെഡ്ജിംഗ് സമ്മര്‍ദ്ദം കൂട്ടുമെന്ന് ഹ്യൂസ്
രണ്ടാം ഏകദിനം ഇന്ന്
ടീം സന്തുഷ്ടിയാണ് പ്രധാനം: പീറ്റേഴ്സണ്‍
റസാഖിനും യൂസഫിനും പി സി ബി കരാര്‍
വെസ്റ്റിന്‍ഡീസിന് പിഴ
ഇന്ത്യ, ന്യൂഡിലന്‍ഡ്, ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പര ഓഗസ്റ്റില്‍