ആഷസ് പരമ്പരയില്‍ സ്ലെഡ്ജിംഗ്(തെറി പറച്ചില്‍) നിയന്ത്രിക്കണമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെട്ടത് കളിക്കരുടെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്ന് മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൌളര്‍ മെര്‍വ് ഹ്യൂസ്. അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാനായി കളിക്കാര്‍ സ്ലെഡ്ജിംഗ് ഒഴിവാക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാരോട് ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു ഹ്യൂസ്.
ഡ്രസിംഗ് റൂമില്‍ ഇരുന്ന് ഇത് പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഓസ്ട്രേലിയയുടെ വിജയത്തിനായി താരങ്ങള്‍ എല്ലാം മറന്ന് പോരാടുമ്പോള്‍ അവര്‍ ജയിക്കാനായി എല്ലാ മാര്‍ഗവും സ്വീകരിക്കുന്നതിനെ കുറ്റം പറയാനാവില്ല. ആ സമയത്ത് അവര്‍ക്ക് ഒരു റോള്‍ മോഡലാകാനും കഴിയില്ല.
പരിധികള്‍ ലംഘിക്കാത്ത സ്ലെഡ്ജിംഗ് കൊണ്ട് കുഴപ്പമൊന്നുമില്ല. ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്‍റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ഈ നീക്കം കൊണ്ട് കഴിയുമായിരിക്കും. എങ്കിലും കളിക്കാര്‍ കുറച്ച് കടുപ്പക്കാരാവുന്നതു കൊണ്ട് കുഴപ്പമൊന്നുമിലെന്നും ഹ്യൂസ് പറഞ്ഞു. |