പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > രണ്ടാം ഏകദിനം ഇന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രണ്ടാം ഏകദിനം ഇന്ന്
ആദ്യ മത്സരത്തിലെ വിജയത്തിന്‍റെ ആത്മവിശ്വാസവുമായി ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങും. സബീന പാര്‍ക്കില്‍ തന്നെയാണ് രണ്ടാം ഏകദിനവും. യുവരാജ് സിംഗിന്‍റെ മിന്നുന്ന സെഞ്ച്വറിയുടെ ബലത്തിലാണ് ആദ്യ ഏകദിനം ഇന്ത്യ സ്വന്തമാക്കിയത്.

രണ്ടാം ഏകദിനത്തിലും വിജയിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ആദ്യ ജയത്തിന്‍റെ ആത്മവിശ്വാസം ഉണ്ടെങ്കിലും ഫീല്‍ഡിംഗിലെ പിഴവുകള്‍ ഇന്ത്യന്‍ ടീമിനെ ആശങ്കാകുലരാക്കുന്നുണ്ട്. ആദ്യ കളിയില്‍ 339 റണ്‍സിന്‍റെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും 20 റണ്‍സിന് മാത്രമാണ് ഇന്ത്യയ്ക്ക് വിജയം നേടാനായത്. 300 നു താഴെ വിന്‍ഡീസിനെ പിടിച്ചുകെട്ടാമായിരുന്നിട്ടും ഫീല്‍ഡിംഗിലെ പിഴവുകളാണ് ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെ വിജയത്തിന് 20 റണ്‍സ് അകലെ വരെ എത്തിച്ചത്.

ബൌളര്‍മാരായ ഇശാന്ത് ശര്‍മ്മയും ആര്‍ പി സിംഗും ഫോമിലേക്കുയരാത്തത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം ടീമില്‍ മടങ്ങിയെത്തിയ ആശിഷ് നെഹ്‌റ മികച്ച ഫോമിലാണെന്നതും പുതുതായി ടീമിലെത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യക്ക് ആശ്വാസമാണ്. ആദ്യ മത്സരത്തിലെ അതേ ടീം തന്നെയാകും രണ്ടാം മത്സരത്തിലും ഇറങ്ങുക. വിന്‍ഡീസ് ടീമിലും മാറ്റത്തിന് സാധ്യതയില്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ടീം സന്തുഷ്ടിയാണ് പ്രധാനം: പീറ്റേഴ്സണ്‍
റസാഖിനും യൂസഫിനും പി സി ബി കരാര്‍
വെസ്റ്റിന്‍ഡീസിന് പിഴ
ഇന്ത്യ, ന്യൂഡിലന്‍ഡ്, ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പര ഓഗസ്റ്റില്‍
യുവരാജസൂയം
ക്രിക്കറ്റ് ലൈവ് സ്കോര്‍ കാര്‍ഡ്