പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ടീം സന്തുഷ്ടിയാണ് പ്രധാനം: പീറ്റേഴ്സണ്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടീം സന്തുഷ്ടിയാണ് പ്രധാനം: പീറ്റേഴ്സണ്‍
സന്തോഷമില്ലാത്ത ഒരു ടീമിന്‍റെ നായകനാവുന്നതിനേക്കാള്‍ നല്ലത് സന്തുഷ്ടിയുള്ള ഒരു ടീമില്‍ വെറും അംഗമായിരിക്കുന്നതാണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍. ജൂലൈയില്‍ തുടങ്ങുന്ന ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയയെ തോല്‍‌പ്പിക്കാന്‍ ഇംഗ്ലണ്ട് തയ്യാറാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

നായകസ്ഥാനം നഷ്ടമായതിന്‍റെ സങ്കടം എനിക്കിപ്പോഴില്ല. കാരണം ടീം ഒന്നടങ്കം ഇപ്പോള്‍ സന്തുഷ്ടരാണ്. നായകന്‍ ആഡ്ര്യു സ്ട്രോസും പരിശീലകന്‍ ആന്‍ഡി ഫ്ലവറും പരസ്പരം ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇംഗ്ലണ്ട് സംഘം ഒറ്റക്കെട്ടായി. കഴിഞ്ഞ ആറുമാസത്തിനിടെ ടീം നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അഷസില്‍ ഓസ്ട്രേലിയയെ നേരിടാന്‍ ഇംഗ്ലണ്ട് സംഘം കാത്തിരിക്കുകയാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

ചില സമയങ്ങളില്‍ നായകന്‍ സന്തുഷ്ടനാവുമ്പോള്‍ കളിക്കാര്‍ സന്തുഷ്ടരായിരിക്കില്ല. മറ്റ് ചിലപ്പോള്‍ കളിക്കാര്‍ സന്തുഷ്ടരായിരിക്കുമ്പോള്‍ നായകന് സന്തുഷ്ടിയുണ്ടാവില്ല. എന്നാല്‍ കഴിഞ്ഞ ആ മാ‍സത്തിനിടെ ഇംഗ്ലണ്ട് താരങ്ങളും നായകനും സന്തുഷ്ടരാണ്. ഇത് മത്സരഫലത്തില്‍ കാണാനാകുമെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. ഇംഗ്ലണ്ട് നായകനായിരുന്ന പീറ്റേഴ്സണ്‍ കോച്ച് പീറ്റര്‍ മൂര്‍സുമായുളള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് നായകസ്ഥാനം രാജിവച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റസാഖിനും യൂസഫിനും പി സി ബി കരാര്‍
വെസ്റ്റിന്‍ഡീസിന് പിഴ
ഇന്ത്യ, ന്യൂഡിലന്‍ഡ്, ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പര ഓഗസ്റ്റില്‍
യുവരാജസൂയം
ക്രിക്കറ്റ് ലൈവ് സ്കോര്‍ കാര്‍ഡ്
നിഷ്പക്ഷ വേദിയ്ക്കായി പാകിസ്ഥാന്‍ വീണ്ടും