ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ വെസ്റ്റിന്‍ഡീസ് ടിമിന് പിഴ ചുമത്താന്‍ മാച്ച് റഫറി ക്രിസ് ബ്രോഡ് ഉത്തരവിട്ടു. ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ നിശ്ചിത സമയത്ത് വെസ്റ്റിന്‍ഡീസ് രണ്ട് ഓവര്‍ കുറച്ചാണ് ബൌള്‍ ചെയ്തത്.
ഐ സി സി നിയമ പ്രകാരം നിശ്ചിത സമയ്ത്ത് പൂര്‍ത്തിയാകാതിരിക്കുന്ന ഓരോ ഓവറിനും കളിക്കാര്‍ക്ക് അഞ്ച് ശതമാനവും ടീമിന്‍റെ നായകന് ഇതിന്‍റെ ഇരട്ടിയുമാണ് പിഴ ഈടാക്കേണ്ടത്. ഇതു പ്രകാരം നായകന്‍ ക്രിസ് ഗെയ്‌ല്‍ മാച്ച് ഫീയുടെ 20 ശതമാനം പിഴയായി ഒടുക്കണം.
കുറഞ്ഞ ഓവര്‍ നിരക്കിനുള്ള പിഴ ഇരട്ടിയാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന് ഐ സി സി ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഒരു വര്‍ഷം ഒരേ ഫോര്‍മാറ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയടക്കാന്‍ ശിക്ഷിക്കുന്ന ടീമിനെ ഒരു മത്സരത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും ഐ സി സി തീരുമാനിച്ചിട്ടുണ്ട്. |