പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > സമ്മര്‍ദ്ദം പോണ്ടിംഗിനെന്ന് സ്ട്രോസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സമ്മര്‍ദ്ദം പോണ്ടിംഗിനെന്ന് സ്ട്രോസ്
അടുത്ത മാസം തുടങ്ങാനിരിക്കുന്ന ആഷസ് പരമ്പരയില്‍ നിലവിലെ ജേതാക്കളെന്ന നിലയില്‍ ഓസ്ട്രേലിയക്കായിരിക്കും സമ്മര്‍ദ്ദമെന്ന് ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്ര്യു സ്ട്രോസ്. ക്യപ്റ്റനെന്ന നിലയില്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന് ഇംഗ്ലണ്ടില്‍ ഇതുവരെ ഒരു പരമ്പര ജയിക്കാനായിട്ടില്ലെന്നതും അവരുടെ സമ്മര്‍ദം കൂട്ടുന്ന കാര്യമാണെന്നും സ്ട്രോസ് ചൂണ്ടിക്കാട്ടി. ആഷസില്‍ ഓസ്ട്രേലിയ സ്ട്രോസിനെ നോട്ടമിട്ടിട്ടുണ്ടെന്ന റിക്കി പോണ്ടിംഗിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്ട്രോസ്.

രണ്ട് വര്‍ഷം മുന്‍പ് ഓസ്ട്രേലിയയെ അവരുടെ നട്ടില്‍ നേരിട്ടപ്പോള്‍ ഇംഗ്ലണ്ട് 5-0ന് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ അന്ന് ഓസീസ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പലതാരങ്ങള്ളും ഇന്ന് ഓസീസിന്‍റെ കൂടെയില്ല. എങ്കിലും പുതിയ താരങ്ങളെവെച്ച് അവര്‍ ദക്ഷിണാഫ്രിയ്ക്കക്കെതിരായ പരമ്പര നേടിയ കാര്യം ഓര്‍മയുണ്ട്.

ഒരു സ്പെഷലിസ്റ്റ് സ്പിന്നറുടെ അഭാവം ഓസീസിന് തിരിച്ചടി ആയേക്കുമെന്ന് സ്ട്രോസ് ചൂണ്ടിക്കാട്ടി. നഥാന്‍ ഹൌറിറ്റ്സ് മാത്രമാണ് ഓസീസ് നിരയിലെ ഏക സ്പിന്നര്‍. എന്നാല്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് രണ്ട് സ്പിന്നര്‍മാരെ രംഗത്തിറക്കുമോ എന്ന ചോദ്യത്തിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു സ്ട്രോസിന്‍റെ മറുപടി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് വേദി മാറ്റി
ടെസ്റ്റ് മല്‍സരങ്ങളുടെ എണ്ണം കുറയ്ക്കണം
ആദ്യ ഏകദിനം ഇന്ന്; പകരം വീട്ടാന്‍ ഇന്ത്യ
ടെസ്റ്റിന് ദ്വിതല സംവിധാ‍നം വേണമെന്ന് ഐസിസി
ഹര്‍ഭജനെ പേടിക്കണമെന്ന് സര്‍വന്‍
ട്വന്‍റി-20 ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തണം: ഗില്ലി