പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ലീ തിരിച്ചുവരുമെന്ന് പോണ്ടിംഗ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലീ തിരിച്ചുവരുമെന്ന് പോണ്ടിംഗ്
വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്‍റെ ആക്രമണത്തില്‍ തകര്‍ന്നു പോയ സ്ട്രൈക്ക് ബൌളര്‍ ബ്രെറ്റ് ലീ ശക്തമായി തിരിച്ചുവരുമെന്ന് ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ലീ അല്‍പ്പം നിറം മങ്ങിപ്പോയി എന്നത് സത്യമാണ്. എന്നാല്‍ ഗെയ്‌ലിനെപ്പോലൊരു ബാറ്റ്‌സ്മാന്‍ ഈ ഫോമില്‍ നില്‍ക്കുമ്പോള്‍ അത് സംഭവിക്കുന്നതില്‍ അത്ഭുതമില്ല. ലി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഓള്‍‌റൌണ്ടര്‍ ഷെയിന്‍ വാട്സണ്‍ പരിക്കില്‍ നിന്ന് മോചിതനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു. കൂടുതല്‍ ഒവറുകള്‍ ബൌള്‍ ചെയ്യുന്തോറും വാട്സണ്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും പോണ്ടിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു..

വെസ്റ്റിന്‍ഡീ‍സിനെതിരായ മത്സരത്തില്‍ നാലോവറ് എറിഞ്ഞ ലീ 56 റണ്‍സ് വഴങ്ങിയിരുന്നു. ഇതില്‍ ഒരോവറില്‍ ക്രിസ് ഗെയ്‌ല്‍ അടിച്ചു കൂട്ടിയത് മൂന്നു സ്കിസുള്‍പ്പെടെ 27 റണ്‍സായിരുന്നു. പരിക്ക് മൂലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നിരുന്ന ലീ ഐ പി എല്‍ മത്സരങ്ങളിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇംഗ്ലണ്ട് ആയുസ് നീട്ടിയെടുത്തു
ലോകകപ്പ് വേദി: അവസാന തീരുമാനം 19ന്
ഇന്ന് തോറ്റാല്‍ ഇംഗ്ലണ്ട് പുറത്ത്
മരണ ഗ്രൂപ്പില്‍ ഓസീസിന് ദയാവധം
ഇന്ത്യക്ക് വിജയത്തുടക്കം
സെവന്‍‌സില്‍ കീവീസിന് ജയം