പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > വര്‍ഷത്തില്‍ രണ്ട് ഐപിഎല്‍ വേണമെന്ന് മോഡി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വര്‍ഷത്തില്‍ രണ്ട് ഐപിഎല്‍ വേണമെന്ന് മോഡി
പൊ‌ന്‍‌മുട്ടയിടുന്ന താറാവിനെ കൊന്ന് മുട്ടയെല്ലാം സ്വന്തമാക്കാനൊരുങ്ങിയ തട്ടാന്‍റെ കഥ ഇന്ത്യന്‍ ക്രിക്കറ്റിലും ആവര്‍ത്തിക്കുകയാണോ ?. ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ പ്രസ്താവന അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഐ പി എല്‍ എന്ന പണം കായ്ക്കുന്ന മരം ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ചു നട്ടപ്പോഴും കോടികളുടെ മണികിലുക്കമാണ് ഉണ്ടായത്. ഇതാണ് വര്‍ഷത്തില്‍ ഒരു ഐ പി എല്‍ സീസണ്‍ എന്നതിനു പകരം രണ്ടെണ്ണമായാലെന്താ എന്ന് ചിന്തിക്കാന്‍ മോഡിയെ പ്രേരിപ്പിച്ചത്. ഒരു ഐ പി എല്‍ സീസണ്‍ ഇന്ത്യയിലെ ആരാധകര്‍ക്ക് വേണ്ടിയും മറ്റൊരെണ്ണം വിദേശത്തും എന്ന രീതിയിലാണ് ടൂര്‍ണമെന്‍റ് നടത്താന്‍ ഉദ്ദ്യേശിക്കുന്നതെന്ന് ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ ഐ പി എല്‍ മത്സരങ്ങള്‍ക്ക് ലഭിച്ച പിന്തുണയാണ് പുതിയ ചിന്തയ്ക്ക് ആധാരം. ക്രിക്കറ്റിന് അധികം പ്രചാരമില്ലാത്ത അമേരിക്കയില്‍ ഐ പി എല്‍ മത്സരങ്ങള്‍ നടത്താനാണ് മോഡി ഇപ്പോള്‍ ലക്‍ഷ്യമിടുന്നത്.

എന്നാല്‍ അന്താരാഷ്ട്ര താരങ്ങളുടെ ലഭ്യത അനുസരിച്ച് മാത്രമേ ആശയം നടപ്പിലാക്കാനാവൂ എന്നതാണ് മോഡി നേരിടുന്ന പ്രധാന തടസം. ഐ സി സി ഇതുവരെ ഐ പി എല്ലിനെ വാര്‍ഷിക കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ താരങ്ങളുടെ ലഭ്യത തന്നെയാവും പ്രധാന പ്രശ്നമെന്ന് ക്രിക്കറ്റ് വിദഗ്ദര്‍ കരുതുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മനീഷ് ഇനി ബാറ്റ് കൊണ്ട് വെടിയുതിര്‍ക്കും
ഗില്ലി ചാര്‍ജില്‍ ഡെല്‍ഹി ഫ്യൂസായി
പ്രധാന താരങ്ങളുടെ അഭാവം തിരിച്ചടിയായി: സച്ചിന്‍
കണ്ടുപഠിച്ചത് സച്ചിന്‍റെ ബാറ്റിംഗ്: മനീഷ്
അക്തര്‍ ട്വന്‍റി-20 ലോകകപ്പിലില്ല
പാണ്ടെയുടെ മികവില്‍ ബാംഗ്ലൂര്‍ സെമിയില്‍