ലോര്‍ഡ്സ്:ബ്രെണ്ടന്‍ നാഷിന്‍റെയും ദിനേഷ് രാംദിന്‍റെയും ചെറുത്തു നില്‍പ്പിനും അനിവാര്യമായ തോല്‍വിയില്‍ നിന്ന് വെസ്റ്റിന്‍ഡീസിനെ രക്ഷിക്കാനായില്ല. ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 377, 32/0, വെസ്റ്റിന്‍ഡീസ് 152, 256. രണ്ടാം ടെസ്റ്റ് 14 മുതല്‍ ചെസ്റ്റര്‍ ലി സ്ട്രീറ്റില്‍ നടക്കും.
രണ്ടിന് 39 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന വിന്‍ഡീസിന് വേണ്ടി സ്മിത്ത് (41), സിമണ്‍സ് (21), നാഷ് (81), രാംദിന്‍ (61), ടെയ്‌ലര്‍ (15) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ.
ഇംഗ്ലണ്ടിനു വേണ്ടി ബ്രോസും സ്വാനും മൂന്നു വീതവും ഒനിയന്‍സും ആന്‍ഡേഴ്സണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മത്സരത്തിലാകെ ആറു വിക്കറ്റ് വിഴ്ത്തിയ സ്വാനാണ് കളിയിലെ കേമന്‍. നാലുവര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിക്കുന്നത്. |