വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ബൊപ്പാറയുടെ സെഞ്ച്വറി ജീവശ്വാസമായി. മുന്‍നിരയും മധ്യനിരയും കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങിയപ്പോള്‍ ബൊപ്പാറ ക്രീസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഒന്നാം ദിനം സ്റ്റമ്പെടുത്തപ്പോള്‍ പുറത്താകാതെ ബൊപ്പാറ 118 റണ്‍സ് നേടിയിട്ടുണ്ട്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് ഇംഗ്ലണ്ടിന്‍റെ ഒന്നാം ദിന സ്കോര്‍. ഓപ്പണര്‍മാരായ സ്ട്രോസും കുക്കും കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയപ്പോള്‍ ബൊപ്പാറ ആ ദൌത്യം ഏറ്റെടുക്കുകയായിരുന്നു. 207 പന്തില്‍ നിന്നാണ് ബൊപ്പാറ സെഞ്ച്വറി നേടിയത്.
42 റണ്‍സെടുത്ത മാറ്റ് പ്രയറും 38 റണ്‍സെടുത്ത ബ്രോഡും മാത്രമാണ് മധ്യനിരയില്‍ ഇംഗ്ലണ്ടിന് അല്‍പമെങ്കിലും തുണയായത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഫിഡല്‍ എഡ്വാര്‍ഡ്സ് ആയിരുന്നു ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തിയത്. സുലീമാന്‍ ബെന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. |