ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ആന്‍ഡ്ര്യു സ്ട്രോസിനെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് സ്ട്രോസ് അവാര്‍ഡിനര്‍ഹമാവുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെയും വെസ്റ്റിന്‍ഡീസിനെതിരയും ന്യൂസിലന്‍ഡിനെതിരെയും നടത്തിക മികച്ച പ്രകടനങ്ങളാണ് സ്ട്രോസിനെ അവാര്‍ഡിനര്‍ഹമാക്കിയത്.
കഴിഞ്ഞ വര്‍ഷം തന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരുന്നുവെന്ന് സ്ട്രോസ് പറഞ്ഞു. ചെന്നൈയില്‍ ഇന്ത്യക്കെതിരെ ഒരു ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടാന്‍ എനിക്കായി. ഇത് തന്‍റെ കരിയറിലെ നിര്‍ണായക പ്രകടനമായിരുന്നുവെന്നും സ്ട്രോസ് പറഞ്ഞു.
ഒരു ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടുന്ന പത്താമത്തെ ഇംഗ്ലണ്ട് താരമാകാനും ഈ പ്രകടനത്തോടെ സ്ട്രോസിനായി.
വനിതാ ക്രിക്കറ്റിലെ മികച്ച താരമായി ക്ലെയര്‍ ടെയ്‌ലറെ തെരഞ്ഞെടുത്തു. ലോകകപ്പ് നേടിറ്റ ഇംഗ്ലണ്ട് ടീമിനായി 324 റണ്‍സ് നേടിയ പ്രകടനമാണ് ടെയ്‌ലറെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. |