പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ഐസിഎല്‍: വിലക്കു നീക്കാമെന്ന് ബിസിസിഐ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഐസിഎല്‍: വിലക്കു നീക്കാമെന്ന് ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ (ഐസിഎല്‍) കളിക്കുന്ന താരങ്ങള്‍ക്ക്‌ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നതിന്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക്‌ പിന്‍വലിക്കാന്‍ തയാറാണെന്ന്‌ ബിസിസിഐ. 2009 മേയ്‌ 31നകം ഐസിഎല്ലുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ തയ്യാറാവുന്ന താരങ്ങളെ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാന്‍ അനുവദിക്കാമെന്നാണ് ബി സി സി ഐ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഒരു വര്‍ഷത്തേക്ക് ഇവരെ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് പരിഗണിക്കില്ലെന്നും ബി സി സി ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ പറഞ്ഞു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വര്‍ക്കിങ്‌ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഐ സി എല്ലില്‍ ചേര്‍ന്ന് ചില താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും വിമത ലീഗില്‍ ചേര്‍ന്നത് തങ്ങളുടെ പിഴവാണെന്ന് ബി സി സി ഐ അധികൃതരോട് സമ്മതിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

തിരിച്ചു വരാനാഗ്രഹിക്കുന്നവര്‍ മെയ് 31ന് മുമ്പ് ബി സി സി ഐയെ അറിയിക്കണമെന്നും ബി സി സി ഐ പ്രസിഡന്‍റ് വ്യക്തമാക്കി. 2007 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സീ ഗ്രൂപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് തുടങ്ങിയത്.

എന്നാല്‍ ഇതേ മാതൃകയില്‍ ബി സി സി ഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയതോടെ ഐ സി എല്ലിന്‍റെ ശോഭ മങ്ങി.ഐ സി എല്ലില്‍ കളിക്കുന്ന താരങ്ങളെ ബി സി സി ഐ ആഭ്യന്തര-അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ട്വന്‍റി-20 യുവാക്കളുടെ കളിയല്ല: സച്ചിന്‍
ഷാരൂഖ് ടീം ക്യാമ്പ് വിട്ടു
ചെകുത്താന്‍‌മാരെ പത്താന്‍ അടിച്ചോടിച്ചു
ലീയെ തിരികെ വിളിച്ചു
ഫ്ലിന്‍റോഫിന് പകരം ബൊപ്പാറ?
ലോകകപ്പ്: മത്സരങ്ങള്‍ പുന:ക്രമീകരിച്ചു