പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > മഴയുടെ കളിയില്‍ നിരാശ; ധോണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മഴയുടെ കളിയില്‍ നിരാശ; ധോണി
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 2-0 എന്ന നിലയില്‍ സ്വന്തമാക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പറഞ്ഞു. വെല്ലിംഗ്ടണ്‍ ടെസ്റ്റ് മഴമൂലം സമനിലയില്‍ പിരിഞ്ഞതില്‍ നിരാശയുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

ടീമിന്‍റെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ധോണി അഭിപ്രായപ്പെട്ടു. പരമ്പര വിജയിച്ചതില്‍ ബൌളര്‍മാര്‍ മികച്ച പങ്ക് വഹിച്ചു. പര്യടനത്തില്‍ മൊത്തമായി നല്ല പ്രകടനമാണ് ടീം പുറത്തെടുത്തതെന്നും ധോണി അഭിപ്രായപ്പെട്ടു.

കിവീസിന്‍റെ വിജയല‌ക്‍ഷ്യം ഉയര്‍ത്താനാണ് വെല്ലിംഗ്ടണില്‍ രണ്ടാമിന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ താമസിച്ചതെന്ന് ധോണി വിശദീകരിച്ചു. കുറഞ്ഞ ലക്‍ഷ്യമിട്ടാല്‍ എതിരാളികള്‍ ബാറ്റിംഗ് രീതി മാറ്റുകയും നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യും. ധോണി വ്യക്തമാക്കി.

ഇപ്പോഴത്തെ നേട്ടം നിലനിര്‍ത്തുക എന്നതാണ് പ്രധാന വെല്ലുവിളിയെന്ന് ധോണി ചൂണ്ടിക്കാട്ടി. അടുത്ത തവണ കിവീസ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടീമിന് ഇത് ഏറെ വെല്ലുവിളി ഉയര്‍ത്തുമെന്നും ധോണി പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹം
ഇന്ത്യയ്ക്ക് ചരിത്രനേട്ടവും നഷ്ടവും
മഴയുടെ കനിവിനായി ഇന്ത്യ
ട്വന്‍റി-20 സാധ്യതാ പട്ടിക: സ്ട്രോസ് പുറത്ത്
ഇംഗ്ലണ്ട് ഈ മാസം പരിശീലകനെ നിയമിക്കും
ഇന്ത്യ ചരിത്രവിജയത്തിലേക്ക് അടുക്കുന്നു