പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > കൂട്ടായ പ്രയത്നം വേണം: ധോണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൂട്ടായ പ്രയത്നം വേണം: ധോണി
ടീമിലെ മുഴുവന്‍ അംഗങ്ങളുടെയും കൂട്ടായ പ്രയത്നമാ‍ണ് തനിക്കാവശ്യമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പറഞ്ഞു. ന്യൂസിലാന്‍ഡുമായുള്ള ആദ്യ ട്വന്‍റി20 മത്സരത്തിന് മുന്നോടിയായി ക്രൈസ്റ്റ്ചര്‍ച്ചില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധോണി.

ടീമെന്ന നിലയില്‍ കഴിഞ്ഞ കൊല്ലം മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയതെന്ന് ധോണി പറഞ്ഞു. ഒന്നോ രണ്ടോ പേരുടെ പ്രകടന മികവുകൊണ്ടല്ല ഇന്ത്യ വിജയം കൊയ്തത്. കൂടുതല്‍ കളികളിലും കൂട്ടായ പ്രയത്നമായിരുന്നു ഇന്ത്യയുടെ വിജയത്തിന് ആധാരം.

ഫീല്‍ഡിംഗിലും ഇന്ത്യ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ടീം നേടിയ വിജയങ്ങളില്‍ ഇത് നിര്‍ണ്ണായകമായിരുന്നെന്നും ധോണി പറഞ്ഞു. സ്വന്തം പ്രകടനമികവ് കൊണ്ട് കളി ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളാണ് ഇന്ത്യയോടൊപ്പം ഉള്ളത്. എന്നാല്‍ ടീമിന്‍റെ കൂട്ടായ പ്രകടനത്തിനാണ് താന്‍ പ്രധാന്യം കൊടുക്കുന്നത് - ധോണി കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡ് വെല്ലുവിളിയുയര്‍ത്തുന്ന ടീമാണെന്ന് സമ്മതിച്ച ധോണി മികച്ച കളിക്കാരുടെ ഒരു നിര തന്നെ കീവീസിനൊപ്പം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. ന്യൂസിലാന്‍ഡിന്‍റെ മികച്ച ഫീ‍ല്‍ഡിംഗ് ഏകദിന ക്രിക്കറ്റില്‍ അവര്‍ക്ക് ഏറെ ഗുണകരമാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ഓരോ മാച്ചും പുതിയതാണെന്ന് പറഞ്ഞ ധോണി ആദ്യ മത്സരത്തെ ടൂര്‍ണ്ണമെന്‍റിലെ ബാക്കിമത്സരങ്ങളുമാ‍യി ചേര്‍ത്തു വായിക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യൂനിസിന് ഇരട്ടസെഞ്ച്വറി
കീവീസിലും ജയം തുടരാന്‍ ഇന്ത്യ
ഐസിസി എക്സിക്യൂട്ടീവ് യോഗം ഇന്ന്
യൂനിസിന്‍റെ ചിറകില്‍ പാക്
യൂനിസിന്‍റെ ചിറകില്‍ പാക്
കിവീസിന്‍റെ പര്യടനം മുടങ്ങിയേക്കും