പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > കിവീസ് പര്യടനം ഗൌരവതരം : ധോണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കിവീസ് പര്യടനം ഗൌരവതരം : ധോണി
PTI
ടീം ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ശ്രമകരമായ ദൌത്യമായിരിക്കുമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി അഭിപ്രായപ്പെട്ടു. ന്യൂസിലാന്‍ഡിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധോണി.

അന്തരാ‍ഷ്ട്ര ക്രിക്കറ്റ് ഹോം ഗ്രൌണ്ടിലായാലും വിദേശത്തായാലും കഠിനമാണെന്ന് ധോണി ചൂണ്ടിക്കാട്ടി. എവിടെയാണ് കളിക്കുന്നതെന്ന് ചിന്തിക്കുന്നില്ല. ട്രോഫികളുമായി തിര്‍ച്ചുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

സഹകളിക്കാര്‍ ഗ്രൌണ്ടില്‍ പിഴവ് കാണിക്കുമ്പോള്‍ പലപ്പോഴും നിരാ‍ശ തോന്നാറുണ്ടെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. എന്നാല്‍ ഡ്രസിംഗ് റൂമില്‍ എത്തിയ ശേഷമാകും താന്‍ ഈ പിഴവ് ചൂണ്ടിക്കാണിക്കുക. ഗ്രൌണ്ടില്‍ ഇവരെ കുറ്റപ്പെടുത്തുന്നതിലും വളരെ പ്രയോജനകരമാണിത്. തെറ്റു തിരുത്താനും കളി മെച്ചപ്പെടുത്താനും കളിക്കാരെ ഇത് സഹായിക്കും ധോണി പറഞ്ഞു.

ന്യൂസിലാന്‍ഡിലെ ബംഗീ ജം‌പില്‍ പങ്കെടുക്കില്ലെന്നും ധോണി അറിയിച്ചു. ടൂറിസം ഓക്‍ലാന്‍ഡ് ബംഗീ ജം‌പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിനെ ക്ഷണിച്ചരുന്നു. എന്നാല്‍ കളിക്കാരുടെ കരാര്‍ ഇതിന് അനുവദിക്കുന്നില്ലെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. ന്യൂസിലാന്‍ഡ് വളരെ മനോഹരമായ സ്ഥലമാണെന്നും പര്യടനം ആസ്വദിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ടീം ഇന്ത്യ ന്യൂസിലാന്‍ഡിലേക്ക് തിരിച്ചു
പാക് കായിക മന്ത്രി യൂസഫിനെ കണ്ടു
വെസ്റ്റിന്‍ഡീസ് പൊരുതുന്നു
ടീം ഇന്ത്യ പുതിയ കുപ്പായം പുറത്തിറക്കി
പാക് താരങ്ങളുടെ അന്താരാ‍ഷ്ട്രവിലക്ക് തുടരും
ലോകകപ്പോടെ കളമൊഴിയുമെന്ന് ചാമിന്ദവാസ്