രാഷ്ട്രീയ പ്രവേശനത്തിന് ഇതുവരെ തയ്യാറെടുത്തിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ഗാംഗുലിക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്തതായി വാര്‍ത്ത പരന്നിരുന്നു. ഗാംഗുലിയുടെ ഭാര്യ വാര്‍ത്ത സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്തു തുടങ്ങിയിരുന്നു. ഈ സഹചര്യത്തിലാണ് ബംഗാള്‍ കടുവയുടെ വിശദീകരണംഎന്നാല് ഇക്കര്യം സമാജ്‌വാദി പാര്‍ട്ടി നേരത്തെ നിഷേധിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ മു-ഹമ്മദ് അസഹ്‌റുദ്ദീന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതിന് പിന്നാലെയാണ് ഗാംഗുലിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും വാര്‍ത്ത പരന്നത്. |