പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > കോടതി ബലത്തില്‍ വീണ്ടും പാക് താരങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോടതി ബലത്തില്‍ വീണ്ടും പാക് താരങ്ങള്‍
PRO
ഐസി‌എല്ലില്‍ പങ്കെടുക്കുന്ന ആറ് കളിക്കാര്‍ക്ക് കൂടി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ പാക് കോടതി അനുമതി നല്‍കി. സിന്ധ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ആഴ്ച ഐസി‌എല്ലില്‍ കളിക്കുന്ന 11 പേര്‍ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിലക്ക് കോടതി നീക്കിയിരുന്നു.

കോടതിവിധി മാനിക്കുന്നതായി പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അതേസമയം അംഗീകാരമില്ലാ‍ത്ത ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്കെതിരെ ജൂണ്‍ ആദ്യം മുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്‍റെയും ബിസിസിഐയുടെയും അംഗീകാരമില്ലാത്ത ഐസി‌എല്ലില്‍ പങ്കെടുത്തതിനാ‍യിരുന്നു താരങ്ങള്‍ക്ക് പാകിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. 2007ലാണ് മുന്‍ ക്യപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹക്കിനെയും മുഹമ്മദ് യൂസഫിനെയും ഉള്‍പ്പെടെ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിസിബി വിലക്കിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ധോണിക്കും ഇത് അഭിമാനപ്പോരാട്ടം
സ്ട്രോസ് തുടങ്ങി; കോളിംഗ്‌ പൂര്‍ത്തിയാക്കി
ലോകകപ്പ്: സംഘാടകസമിതി യോഗം ഇന്ന്
മല്‍‌സരങ്ങള്‍ ജയ്പൂരില്‍ നിന്ന് മാറ്റുമെന്ന് മോഡി
ബംഗ്ലാദേശ് പര്യടനത്തില്‍ തിരിച്ചെത്തും: അക്തര്‍
സ്ട്രോസിന്‍റെ ചിറകില്‍ ഇംഗ്ലണ്ട്