പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > സ്ട്രോസ് തുടങ്ങി; കോളിംഗ്‌ പൂര്‍ത്തിയാക്കി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്ട്രോസ് തുടങ്ങി; കോളിംഗ്‌ പൂര്‍ത്തിയാക്കി
വിസ്ഡണ്‍ ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. മൂന്ന് വിക്കറ്റിന് 301 എന്ന നിലയില്‍ രണ്ടാംദിനം കളി ആരംഭിച്ച ഇംഗ്ലണ്ട് 9 വിക്കറ്റിന് 566 എന്ന നിലയിലാണ് ഡിക്ലയര്‍ ചെയ്തത്. സ്ട്രോസിന്‍റെയും കോളിംഗ്‌വുഡിന്‍റെയും സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.

ആദ്യദിനം സ്ട്രോസ് 169 റണ്‍സ് നേടിയിരുന്നു. ഇതോടൊപ്പം കോളിങ്‌വുഡിന്‍റെ സെഞ്ച്വറി കൂടി ആയപ്പോള്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക് എത്തുകയായിരുന്നു. 202 പന്തില്‍ നിന്നാണ് 14 ഫോറുകളുടെ അകമ്പടിയോടെ കോളിങ്‌വുഡ് 113 റണ്‍സ് നേടിയത്. കെവിന്‍ പീറ്റേഴ്സണ്‍ 51 റണ്‍സും മാ‍ട്ട് പ്രയര്‍ 39ഉം സ്റ്റുവര്‍ട്ട് ബ്രോഡ് 44 ഉം ഗ്രെയേം സ്വാന്‍ 20 ഉം റണ്‍സ് എടുത്തു.

മറുപടി ബാറ്റിംഗ് ആ‍രംഭിച്ച വെസ്റ്റ് ഇന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എടുത്തിട്ടുണ്ട്.
30 റണ്‍സ് എടുത്ത ക്രിസ് ഗെയിലിന്‍റെ വിക്കറ്റാണ് വെസ്റ്റ് ഇന്‍‌ഡീസിന് നഷ്ടമായത്. ഹാര്‍മിസന്‍റെ പന്തില്‍ ആന്‍ഡേഴ്സണ്‍ ഗെയിലിനെ പിടികൂടുകയായിരുന്നു. പത്ത് റണ്‍സുമായി ദെവോണ്‍ സ്മിത്തും 2 റണ്‍സുമായി ദരേന്‍ പവലും ആണ് ക്രീസില്‍.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലോകകപ്പ്: സംഘാടകസമിതി യോഗം ഇന്ന്
മല്‍‌സരങ്ങള്‍ ജയ്പൂരില്‍ നിന്ന് മാറ്റുമെന്ന് മോഡി
ബംഗ്ലാദേശ് പര്യടനത്തില്‍ തിരിച്ചെത്തും: അക്തര്‍
സ്ട്രോസിന്‍റെ ചിറകില്‍ ഇംഗ്ലണ്ട്
ബാറ്റ്സ്മാന്‍റെ മനം പഠിക്കാന്‍ മെന്‍ഡിസ്
ത്രിപുരയ്ക്ക് വിജയത്തുടക്കം