വിസ്ഡ്ണ്‍ ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. ആന്‍ഡ്രൂ സ്ട്രോസിന്‍റെ സെഞ്ച്വറിയുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.
ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 301 റണ്‍സ് എടുത്തിട്ടുണ്ട്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു.
278 പന്തില്‍ നിന്ന് 169 റണ്‍സാണ് സ്ട്രോസ് നേടിയത്. ഒരു സിക്സും 24 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. അലെസ്റ്റര്‍ കുക്ക് 52 ഉം ഷാ 57 ഉം റണ്‍സെടുത്ത് സ്ട്രോസിന് ഉറച്ച പിന്തുണ നല്‍കി. ഒടുവില്‍ എഡ്വേര്‍ഡ്സ് റിട്ടേണ്‍ ക്യാച്ചിലൂടെ സ്ട്രോസിനെ പുറത്താക്കുകയായിരുന്നു.
കളി നിര്‍ത്തുമ്പോള്‍ എട്ട് റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്സണും 3 റണ്‍സെടുത്ത ജെയിംസ് ആന്‍ഡേഴ്സണുമാണ് ക്രീസില്‍.
|