പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ത്രിപുരയ്ക്ക് വിജയത്തുടക്കം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ത്രിപുരയ്ക്ക് വിജയത്തുടക്കം
കിഴക്കന്‍ മേഖല വിജയ് ഹസേര്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ ത്രിപുരയ്ക്ക് വിജയത്തുടക്കം. ജാദവ്പൂര്‍ യൂണിവേഴ്സിറ്റി കാമ്പസ് ഗ്രൌണ്ടില്‍ നടന്ന മല്‍‌സരത്തില്‍ ആസമിനെ 29 റണ്‍സിനാണ് അവര്‍ പരാജയപ്പെടുത്തിയത്.

ആദ്യ ബാറ്റ് ചെയ്ത ത്രിപുര 47.1 ഓവറില്‍ 232 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 203 റണ്‍സെടുക്കാനെ ആസമിന് കഴിഞ്ഞുള്ളൂ. നിതീഷ് ഷെട്ടി നേടിയ 128 റണ്‍സാണ് ത്രിപുരന്‍ ഇന്നിംഗ്സിന് കരുത്തേകിയത്. 15 ബൌണ്ടറികളടങ്ങിയതാണ് നിതീഷിന്‍റെ ഇന്നിംഗ്സ്. റാണ ദത്ത 51 റണ്‍സെടുത്തു. അസാമിന് വേണ്ടി ധിരാജ് ഗോസ്വാമി 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റും കൃഷ്ണ ദാസ് 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.

58 റണ്‍സെടുത്ത ദീപക് ശര്‍മ്മയും 31 റണ്‍സെടുത്ത ധീരജ് ഗോസ്വാമിയുമാ‍ണ് ആസാം ബാറ്റിംഗ് നിരയില്‍ അല്‍‌പമെങ്കിലും തിളങ്ങിയത്. ത്രിരുപയുടെ വിനീത് ജെയിന്‍ 27 റണ്‍സിന് നാല് വിക്കറ്റും റാണ ദത്ത 45 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഓസീസ് സമ്മര്‍ദ്ദത്തില്‍: സ്മിത്ത്
ഓസീസിന് ത്രസിപ്പിക്കുന്ന ജയം
കഴിഞ്ഞത് കറുത്ത വേനല്‍: പോണ്ടിംഗ്
“വീ മിസ് ധോണി”
പാക് പര്യടനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലങ്ക
പാക് താരങ്ങള്‍ നഷ്ടപരിഹാരം തേടുന്നു