പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ഓസീസ് സമ്മര്‍ദ്ദത്തില്‍: സ്മിത്ത്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓസീസ് സമ്മര്‍ദ്ദത്തില്‍: സ്മിത്ത്
PTI
കടുത്ത സമ്മര്‍ദ്ദത്തിന് നടുവിലാണ് ഓസ്ട്രേലിയന്‍ ടീം രണ്ടുമാസത്തെ പര്യടനത്തിനെത്തുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഗ്രെയിംസ്മിത്ത് പറഞ്ഞു. ഇത് മറികടക്കുക ഓസീസിന് എളുപ്പമാകില്ലെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.

അടുത്തിടെ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട് ഏകദിന ക്രിക്കറ്റിലെ ലോക ഒന്നാം നമ്പര്‍ പദവി ഓസീസിന് നഷ്ടമായിരുന്നു. ഓസ്ട്രേലിയയുമായുള്ള പരമ്പരയ്ക്കു മുന്നോടിയായി ഒരു ദക്ഷിണാഫ്രിക്കന്‍ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രെയിം സ്മിത്ത്.

എന്നാല്‍ കംഗാരുക്കളുടെ കയ്യില്‍നിന്ന് തിരിച്ചടി പ്രതീക്ഷിക്കുന്നതായും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
“മത്സരബുദ്ധിയുള്ളവരാ‍ണ് കംഗാരുക്കള്‍. അവര്‍ പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ല. മികച്ച ക്രിക്കറ്റ് ഒരിക്കല്‍കൂടി പുറത്തെടുക്കുക മാത്രമാണ് ഓസീസിനെ പരാജയപ്പെടുത്താനുള്ള വഴി“ സ്മിത് കൂട്ടിച്ചേര്‍ത്തു.

ഓസീസിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും പരിചയസമ്പന്നതയില്ലാത്ത ടീമാണ് റിക്കി പോണ്ടിംഗിന്‍റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്. ആത്മവിശ്വാസക്കുറവാണ് കംഗാരുക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അടുത്തിടെ നടന്ന വിദേശ പര്യടനങ്ങളില്‍ ഈ അത്മവിശ്വസക്കുറവ് ഓസീസിന് തിരിച്ചടിയായെന്നും സ്മിത്ത് സൂചിപ്പിച്ചു.

മൂന്ന് ടെസ്റ്റും അഞ്ച് ഏകദിന പരമ്പരകളും രണ്ട് ട്വന്‍റി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്. വെള്ളിയാഴ്ച്ചത്തെ പരിശീലന മത്സരത്തിന് ശേഷം ഈ മാസം 26ന് ആദ്യടെസ്റ്റില്‍ കംഗാരുക്കള്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഓസീസിന് ത്രസിപ്പിക്കുന്ന ജയം
കഴിഞ്ഞത് കറുത്ത വേനല്‍: പോണ്ടിംഗ്
“വീ മിസ് ധോണി”
പാക് പര്യടനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലങ്ക
പാക് താരങ്ങള്‍ നഷ്ടപരിഹാരം തേടുന്നു
പ്രചോദനമായത് 1983 ടീം: സച്ചിന്‍