ആവേശം അവസാന പന്ത് വരെ നീണ്ട് ട്വന്‍റി-20 മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്ട്രേലിയക്ക് ഒരു റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം. അവസാന പന്ത് സിക്സടിച്ചിട്ടും അവസാന ഓവറില്‍ കീവീസിന് ജയിക്കാന്‍ വേണ്ട 14 റണ്‍സ് നേടാന്‍ പുതുമുഖം നഥാന്‍ മക്‍കല്ലത്തിനായില്ല. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 150/7, ന്യൂസിലന്‍ഡ് 20 ഓവറില്‍ 149/5.നഥാന്‍ ബ്രാക്കന്‍ എറിഞ്ഞ അവസാന ഓവറില്‍ കീവിസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. ആദ്യ നാലു പന്തുകളില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി മൂന്നു റണ്‍സെടുക്കാനേ കീവീസിനായുള്ളു. അടുത്ത പന്ത് അതിര്‍ത്തി കടത്തിയ മക്‍കല്ലം അവേശം അവസാന പന്തിലേക്ക് നീട്ടിയെങ്കിലും അവസാന പന്തിലെ സിക്സിനും കീവിസിനെ ജയിപ്പിക്കാനായില്ല. 47 പന്തില്‍ 61 റണ്‍സെടുത്ത ബ്രെണ്ടം മക്‍കല്ലവും 36 റണ്‍സെടുത്ത ബ്രൂമും ചേര്‍ന്നാണ് കീവീസിനെ വിജയത്തിനടുത്തെത്തിച്ച്അത്.നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഡേവിഡ് ഹസി(41), വോഗ്സ്(26), വാര്‍ണര്‍(21), വൈറ്റ്(16), ഹോപ്സ്(16) എന്നിവരുടെ ഭേദപ്പെട്ട പ്രകടനത്തിന്‍റെ കരുത്തിലാണ് 150 റണ്‍സിലെത്തിയത്. |