പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > കഴിഞ്ഞത് കറുത്ത വേനല്‍: പോണ്ടിംഗ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കഴിഞ്ഞത് കറുത്ത വേനല്‍: പോണ്ടിംഗ്
PTI
തന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണ് കടന്നുപോയതെന്ന് ഓസീസ് ക്യപ്റ്റന്‍ റിക്കി പോണ്ടിംഗ് . ഓസീസ് ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വേനല്‍ സീസണായിരുന്നു ഇത്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ പര്യടനത്തോടെയാണ് വെല്ലുവിളികള്‍ ആരംഭിച്ചതെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. ഒരു ഓസ്ട്രേലിയന്‍ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പോണ്ടിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിക്കറ്റില്‍ മത്സരങ്ങളുടെ അതിപ്രസരമാണെന്ന വാര്‍ത്ത പോണ്ടിംഗ് നിഷേധിച്ചു. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയാണ് ഏറ്റവും വലിയ വെല്ലുവിളി. കളത്തില്‍ തുടരുമെന്നും ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിന് വേണ്ടി ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം എല്ലാക്കാലവും നിലനില്‍ക്കില്ലെന്ന് തനിക്കറിയാമെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.

ടീമിന്‍റെ ദയനീയ പ്രകടനത്തിന്‍റെ പേരില്‍ ആരാധകരും ഓസീസ് മാധ്യമങ്ങളും വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് പോണ്ടിംഗിന്‍റെ അഭിപ്രായം. ഏകദിന ക്രിക്കറ്റും ട്വന്‍റി-20യും പ്രതിസന്ധികളെ അതിജീവിക്കുമെന്ന് പോണ്ടിംഗ് പറഞ്ഞു. കൂടുതല്‍ ട്വന്‍റി-20 മത്സരങ്ങള്‍ കളിക്കുമെന്നും പോണ്ടിംഗ് വ്യക്തമാ‍ക്കി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
“വീ മിസ് ധോണി”
പാക് പര്യടനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലങ്ക
പാക് താരങ്ങള്‍ നഷ്ടപരിഹാരം തേടുന്നു
പ്രചോദനമായത് 1983 ടീം: സച്ചിന്‍
സൈമണ്ട്സ് പരുക്കിന്‍റെ പിടിയില്‍ തന്നെ
ഐസി‌എല്‍: ഐസിസി ചര്‍ച്ച ചെയ്യും