ഓസീസ് ടീമിലെ വിവാദങ്ങളുടെ തോഴന്‍ ആന്‍ഡ്രൂ സൈമണ്ട്സ് വീണ്ടും പരുക്കിന്‍റെ പിടിയില്‍. കാല്‍മുട്ടിലെ പരുക്ക് പൂര്‍ണ്ണമായി ഭേദപ്പെടാത്തതാണ് സൈമണ്ട്സിന്‍റെ കരിയറിന് വെല്ലുവിളി ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ നടന്ന ആഭ്യന്തര മത്സരത്തില്‍ കാല്‍മുട്ട് വേദനയെ തുടര്‍ന്ന് ഇടവേളയ്ക്കു ശേഷം സൈമണ്ട്സിന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു.ക്യൂന്‍സ്‌ലാന്‍ഡും സൌത്ത് ഓസ്ട്രേലിയയുമായി നടന്ന കളിയില്‍ രണ്ട് ഓവര്‍ മാത്രമാണ് സൈമണ്ട്സിന് എറിയാനായത്. വലതു കാല്‍മുട്ടിലെ പരുക്കിന് സൈമണ്ട്സ് നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഈ ഭാഗം തന്നെയാണ് ഇപ്പൊഴും പ്രശ്നമുണ്ടാക്കുന്നത്.അച്ചടക്ക നടപടിയുടെ പേരില്‍ ഓസീസ് ടീമില്‍ നിന്ന് തല്‍ക്കാലിക വിലക്ക് നേരിടുന്ന സൈമണ്ട്സിന്‍റെ ക്രിക്കറ്റ് കരിയര്‍ ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായി. അതേസമയം സൈമണ്ട്സ് തിര്‍ച്ചെത്തുമെന്ന് ക്യൂന്‍സ്‌ലാന്‍ഡ് മാനേജ്മെന്‍റ് പ്രതീക്ഷ പ്രകടിപ്പിച്ചു. |