മിയാന്‍ദാദ് എന്ന പാക് മുന്‍ ക്രിക്കറ്റ് നായകന്‍ ഒരു പ്രധാന ദൌത്യം ഏറ്റെടുത്തിരിക്കുകയാണ്. കായിക താരങ്ങളുടെ സ്വന്തം നാടെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ചൈനയുടെ മണ്ണില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കുകയാണ് ഈ മുതിര്‍ന്ന താരത്തിന്‍റെ ദൌത്യം.പാകിസ്ഥാന്‍ പ്രസിഡന്‍റ് അസിഫ് അലി സര്‍ദാരിയാണ് ചൈനയിലേക്കുള്ള ക്രിക്കറ്റ് അംബാസഡറായി മിയാന്‍ദാദിനെ തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്തമാസമാണ് മിയാന്‍ദാദ് ചൈന സന്ദര്‍ശിക്കുന്നത്.ചൈനയില്‍ ക്രിക്കറ്റിന് ഒരു നല്ല ഭാവിയുണ്ടെന്ന് മിയാന്‍ദാദ് കരുതുന്നു. ക്രിക്കറ്റിന് വളരെ അനുകൂലമായ സാഹചര്യമാണ് ചൈനയിലുളളത്. മറ്റുള്ള കളികളില്‍ എന്ന പോലെ ക്രിക്കറ്റിന്‍റെ മുന്‍നിരയിലേക്കും ചൈന ഉടനടി എത്തുമെന്ന് കരുതുന്നതായും മിയാന്‍ദാദ് അഭിപ്രായപ്പെട്ടു. |