പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ന്യൂസിലാന്‍ഡ് പര്യടനം: ഇന്ത്യന്‍ ടീം ഇന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ന്യൂസിലാന്‍ഡ് പര്യടനം: ഇന്ത്യന്‍ ടീം ഇന്ന്
ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന, ട്വന്‍റി-20 ടീമുകളെ ചെന്നൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് തെരഞ്ഞെടുക്കും. ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമിനെ തന്നെ സെലക്ടര്‍മാര്‍ നിലനിര്‍ത്തുമെന്നാണ് സൂചന.

അതേസമയം, പരുക്കില്‍ നിന്ന് മോചിതരായ ഹര്‍ഭജന്‍ സിംഗും മുനാഫ് പട്ടേലും തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കില്‍ ബാലാജിക്കും രവീന്ദ്ര ജഡേജയ്ക്കും സ്ഥാനം നഷ്ടമാകും.

ടെസ്റ്റ്‌ ടീമിനെ ഏകദിന പരമ്പരയ്ക്കിടയില്‍ തിരഞ്ഞെടുക്കും. സൌരാഷ്ട്രയുടെ ചേതശ്വര്‍ പുജാരയും തമിഴ്നാട് താരം എസ് ബദരീനാഥും കേരളത്തിന്‍റെ എസ് ശ്രീശാന്തുമാണ് ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്ന പ്രമുഖ താരങ്ങള്‍. ശ്രീലങ്കന്‍ പര്യടനത്തിലുണ്ടായിരുന്ന മുനാഫ് പട്ടേലിനും, എല്‍ ബാലാജിക്കും വേണ്ടത്ര തിളങ്ങാനാവാഞ്ഞതും ദുലീപ് ട്രോഫിയിലെ ഭേദപ്പെട്ട പ്രകടനവും ശ്രീശാന്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

ദുലീപ് ട്രോഫിയിലെ മിന്നുന്ന ബൌളിംഗിലൂടെ മുംബൈയുടെ രമേഷ് പൊവാറും ടീമിലേക്ക് പരിഗണിക്കാനുളള അവകാശവാദമുന്നയിച്ചിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ടീം പ്രഖ്യാപനം ശ്രീശാന്തിന് പ്രതീക്ഷ
സച്ചിന്‍ ട്വന്‍റി-20 കളിക്കില്ല
റഫറല്‍ സമ്പ്രദായം ഏകദിനങ്ങളിലും വേണം: ഹര്‍ഭജന്‍
ജയവര്‍ധനെയുടെ തീരുമാനം ഞെട്ടിച്ചു: മുരളി
ഐ‌സി‌എല്‍ ട്വന്‍റിക്ക് മുടക്കം
പ്രിന്‍സിനു പകരം ഡുമിനി