ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ട്വെന്‍റി-20 ടീമുകളെ ചെന്നൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗം വെള്ളിയാഴ്ച തെരഞ്ഞെടുക്കും. ടെസ്റ്റ് ടീമിനെ ഏകദിന പരമ്പരയ്ക്കിടയിലാവും തെരഞ്ഞെടുക്കുക. ശ്രിലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമിനെ തന്നെ സെലക്ടര്‍മാര്‍ നിലനിര്‍ത്തുമെന്നാണ് സൂചന. സൌരാഷ്ട്രയുടെ ചേതശ്വര്‍ പുജാരയും തമിഴ്നാട് താരം എസ് ബദരീനാഥും കേരളത്തിന്‍റെ എസ് ശ്രീശാന്തുമാണ് ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്ന പ്രമുഖ താരങ്ങള്‍.ശ്രീലങ്കന്‍ പര്യടനത്തിലുണ്ടായിരുന്ന മുനാഫ് പട്ടേലിനും, എല്‍ ബാലാജിക്കും വേണ്ടത്ര തിളങ്ങാനാവാഞ്ഞതും ദുലീപ് ട്രോഫിയിലെ ഭേദപ്പെട്ട പ്രകടനവും ശ്രീശാന്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ദുലീപ് ട്രോഫിയിലെ മിന്നുന്ന ബൌളിംഗിലൂടെ മുംബൈയുടെ രമേഷ് പൊവാറും ടീമിലേക്ക് പരിഗണിക്കാനുളള അവകാശവാദമുന്നയിച്ചിട്ടുണ്ട്. |