പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > റഫറല്‍ സമ്പ്രദായം ഏകദിനങ്ങളിലും വേണം: ഹര്‍ഭജന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റഫറല്‍ സമ്പ്രദായം ഏകദിനങ്ങളിലും വേണം: ഹര്‍ഭജന്‍
PTI
ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ നിയമപരിഷ്കാരമായ റഫറല്‍ സമ്പ്രദായം എകദിനങ്ങളിലും നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. റഫറല്‍ സമ്പ്രദായത്തിലൂടെ അമ്പയര്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ക്ക് ഒരളവുവരെ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

റഫറല്‍ സമ്പ്രദായം ബൌളര്‍ക്കും ബാറ്റ്‌സ്മാന്‍‌മാര്‍ക്കും ഒരുപോലെ ഗുണകരമാണ്. കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയില്‍ സച്ചിന്‍ തുടര്‍ച്ചയായി അമ്പയര്‍മാരുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത് ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ പറഞ്ഞു.

ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടെസ്റ്റുകളില്‍ നടപ്പിലാക്കി വരികയാണ് റഫറല്‍ സമ്പ്രദായം. റഫറല്‍ സമ്പ്രദായം ഫീല്‍ഡ് അമ്പയര്‍മാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായതിനല്‍ ഇത് പിന്‍‌വലിക്കണമെന്ന് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍‌സ് ചെയര്‍മാന്‍ ജൈല്‍‌സ് ക്ലാര്‍ക്ക് ആവശ്യപ്പെട്ടിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജയവര്‍ധനെയുടെ തീരുമാനം ഞെട്ടിച്ചു: മുരളി
ഐ‌സി‌എല്‍ ട്വന്‍റിക്ക് മുടക്കം
പ്രിന്‍സിനു പകരം ഡുമിനി
ആസിഫിന്‍റെ വിലക്ക് ഐസിസി ശരിവച്ചു
ഐസിഎല്‍: പാക് താരങ്ങളുടെ വിലക്ക്‌ നീക്കി
ജയവര്‍ധനെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു